Web Desk
കൊച്ചി: പാസ്പോര്‍ട്ട് നിയമം പാസ്സാക്കിയതിന്‍റെ സ്മരണയ്ക്ക് ജൂണ്‍ 24ന് പാസ്പോര്‍ട്ട് സേവാ ദിവസ് ആചരിച്ചു. ഇതോടനുബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, സഹമന്ത്രി ശ്രീ വി. മുരളീധരന്‍ എന്നിവര്‍ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു.
മികച്ച പാസ്പോര്‍ട്ട് ഓഫീസുകള്‍ക്കുള്ള പാസ്പോര്‍ട്ട് സേവാ പുരസ്‌കാരങ്ങളും ഈ ചടങ്ങില്‍ വച്ച് പ്രഖ്യാപിച്ചു. പൗരന്മാര്‍ക്ക് പാസ്പോര്‍ട്ട് സേവനങ്ങള്‍ അസാമാന്യമായ നിലവാരത്തില്‍ ലഭ്യമാക്കിയതിന് കൊച്ചിയിലെ റീജണല്‍ പാസ്പോര്‍ട്ട് ഓഫീസ് രണ്ടാം സ്ഥാനം നേടി. പോലീസ് വേരിഫിക്കേഷന്‍ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുന്ന കാര്യക്ഷമതയ്ക്ക് കേരള പോലീസ് ഹരിയാന പോലീസിനൊപ്പം മൂന്നാം സ്ഥാനവും പങ്കിട്ടു.