അസുഖങ്ങളെത്തുടര്‍ന്ന് വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് അഞ്ചിന് സമാധിയിരുത്തം.
തിരുവനന്തപുരം: വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ (99) സമാധിയായി. ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മ സം ഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു. അസുഖങ്ങളെ ത്തുടര്‍ന്ന് വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് അഞ്ചിന് സമാധിയിരുത്തം.
രണ്ട് വര്‍ഷത്തോളം ആരോഗ്യപരമായ പ്രശ്‌നങ്ങളേത്തുടര്‍ന്ന് വര്‍ക്കല ശ്രീ നാരായണ മിഷന്‍ ആ ശുപത്രിയില്‍ ചികിത്സയിലായിരുന്നു സ്വാമി പ്രകാശാനന്ദ.ശ്രീനാരായണഗുരുവിന്റെ ആശയങ്ങ ളില്‍ ആകൃഷ്ടനായി 23-ാം വയസ്സിലാണ് പ്രകാശാനന്ദ ശിവഗിരിയിലെത്തുന്നത്. അന്ന് മഠാധിപതി യായിരുന്ന സ്വാമി ശങ്കരാനന്ദയുടെ കീഴിലാണ് മഠത്തില്‍ വൈദികപഠനം നടത്തിയത്.