മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. പന്തല്‍ കരാറുകാരന്‍ ഗോകുല്‍ദാസ്, അ ഹമ്മദലി എപി, അബ്ദുല്‍ ബഷീര്‍, അബ്ദുല്‍ ഷാമില്‍, ഇല്ല്യാസ് മുഹമ്മദ്, അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്
കാസര്‍കോട് : മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. പന്തല്‍ കരാറുകാരന്‍ ഗോകുല്‍ദാസ്, അ ഹമ്മദലി എപി, അബ്ദുല്‍ ബഷീര്‍, അബ്ദുല്‍ ഷാമില്‍, ഇല്ല്യാസ് മുഹമ്മദ്, അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്. 59 വിദ്യാര്‍ഥികള്‍ ക്കും മൂന്ന് അധ്യാപകര്‍ക്കും പാചക ത്തൊഴിലാളിക്കും പരിക്കേറ്റിരുന്നു. ജുവനൈല്‍ നിയമം ഉള്‍ പ്പെടെ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
19 വിദ്യാര്‍ഥികളെയും അധ്യാപകരെയും മംഗളൂരുവിലെ ആശുപത്രികളിലും മറ്റുള്ളവരെ കാസര്‍ കോട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരു തരമല്ല. ബേക്കൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച പകല്‍ 2.15നാണ് അപകടം. ടിന്‍ഷീറ്റും മുളയും കമ്പി ത്തൂണും ഉപയോഗിച്ച് സ്‌കൂള്‍ മൈതാനത്ത് നിര്‍മിച്ച പന്തല്‍ പൊളിഞ്ഞു വീഴുകയായിരുന്നു.
പന്തലിനടിയില്‍ കുടങ്ങിയ വിദ്യാര്‍ഥികളെ അധ്യാപകരും നാട്ടുകാരുമാണ് രക്ഷപ്പെടുത്തിയത്. മഞ്ചേശ്വരം പൊലീസും ഉപ്പള അഗ്‌നിരക്ഷാനിലയം ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിനെത്തി.