മലയാളി വ്ളോഗര്‍ റിഫ മെഹ്നു ദുബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ഭര്‍ത്താവ് മെഹ്നാസ് അറസ്റ്റില്‍. വിവാഹം കഴിക്കുമ്പോള്‍ റിഫയ്ക്ക് പ്രായപൂര്‍ത്തി യായി രുന്നില്ല എന്ന് കണ്ടെത്തിയതോടെയാണ് ഭര്‍ത്താവ് മെഹ്‌നാസ് മൊയ്തുവിനെതിരെ പോക്‌സോ കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കോഴിക്കോട് : മലയാളി വ്ളോഗര്‍ റിഫ മെഹ്നു ദുബൈയില്‍ ദുരൂഹ സാ ഹചര്യത്തില്‍ മരിച്ച കേസി ല്‍ ഭര്‍ത്താവ് മെഹ്നാസ് അറസ്റ്റില്‍. വിവാ ഹം കഴിക്കുമ്പോള്‍ റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന് കണ്ടെ ത്തിയതോടെയാണ് ഭര്‍ത്താവ് മെഹ്‌നാസ് മൊയ്തുവിനെതിരെ പോക് സോ കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റിഫയുടെ മരണ വുമായി ബന്ധപ്പെട്ട കേസില്‍ മെഹ്നാസ് നല്‍ കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വി ധി വരാനിരിക്കെയാണ് അറസ്റ്റ്.
മെഹ്നാസിനെ കാക്കൂര്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കാസര്‍കോട്ടെ വീട്ടില്‍ നിന്നാണ് താമ രശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മെഹ്നാസിനെ കസ്റ്റഡിയില്‍ എടുത്തത്. മെഹ്നാസിനെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും.
കോഴിക്കോട് ബാലുശേരി സ്വദേശിനിയായ റിഫയെ ഫെബ്രുവരി അവസാനമാണ് ദുബായ് ജാഫി ലിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മെഹ്നാസിനൊപ്പം താമ സിച്ച് വരുന്നതിനിടെയായിരുന്നു സംഭവം.സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെ ത്തി യപ്പോഴാണ് സംഭവം അറിയുന്നതെന്നാണ് മെഹ്നാസിന്റെ മൊഴി. നാട്ടിലെത്തിച്ച് മൃതദേഹം മറവ് ചെയ്‌തെങ്കിലും മെഹ്നാസിന്റെ പെരുമാറ്റത്തിലുള്‍പ്പെടെ അസ്വാഭാവികത കണ്ടതോടെ കുടും ബാംഗങ്ങള്‍ പരാതി നല്‍കി. സംസ്‌കരിച്ച് രണ്ടുമാസത്തിനു ശേഷം മൃതദേഹം പുറത്തെ ടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തുകയും ചെയ്തിരുന്നു.












