Web Desk
കഴിഞ്ഞ ഒരു വർഷമായി സൗഹൃദത്തിൽ നീങ്ങിയിരുന്ന ഇരു രാജ്യങ്ങളും തമ്മിൽ വീണ്ടും ബന്ധം വഷളാകുന്നു. സെന്‍റ് പീറ്റർ ബെർഗ് ആർക്ടിക് സോഷ്യൽ സയൻസ് അക്കാദമി തലവനായ വലേറി മിറ്റ്കോ റഷ്യയുടെ സമുദ്ര ഗവേഷണവുമായി ബന്ധപ്പെട്ട രേഖകൾ ചൈനീസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് കൈമാറിയതായാണ് പുതിയ ആരോപണം. എഴുപത്തെട്ടുകാരനായ വലേറി മിറ്റ്കോയുടെ മേൽ രാജ്യ ദ്രോഹ കുറ്റം ചുമത്തി.
ചൈന സന്ദർശന വേളയിൽ രേഖകൾ കൈമാറിയതായി റഷ്യൻ ന്യൂസ് ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ അഞ്ചു വർഷങ്ങളായി ചൈന ചാരപ്രവൃത്തിയിൽ ഏർപ്പെടുന്നതായി റഷ്യ ആരോപിച്ചു. ഓസ്ട്രേലിയൻ പാര്‍ലമെന്‍റിലേക്കുള്ള തെരഞ്ഞെടുപ്പിലും ബെയ്‌ജിങ്ങിൽ നിന്നും ഇടപെടലുകൾ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .