ഇരട്ട വോട്ട് ഉള്ളവരെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
കൊച്ചി : വ്യാജ വോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഇരട്ട വോട്ട് ഉള്ളവരെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവ ദിക്കരുതെന്നും കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി വേണമെന്നും ചെന്നി ത്തല ആവശ്യപ്പെട്ടു. വ്യാജ വോട്ട് സംബന്ധിച്ച നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് അഞ്ച് വട്ടം കത്ത് അയച്ചിട്ടിയും വിഷയത്തില്‍ തുടര്‍ന്നടപടി ഉണ്ടായില്ല. ഹൈക്കോടതി പ്രശ്‌നത്തില്‍ ഇടപെടണമെന്ന് അദ്ദേഹം കോടതി യോട് ആവശ്യപ്പെട്ടു. നാല് ലക്ഷത്തിലേറെ ഇരട്ടവോട്ടുകള്‍ സ്‌ക്രൂട്ടിണി കമ്മിറ്റി സോഫ്റ്റ്വെ യര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് ചെന്നിത്തലയുടെ ആരോപണം.
അതേസമയം തിരുവനന്തപുരത്തും വട്ടിയൂര്‍ക്കാവിലും നേമത്തുമായി 22,360 വ്യാജവോട്ടര്‍മാ രുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ആരോപിച്ചു. വോട്ടര്‍മാര്‍ അറിയാതെ വോട്ടുകള്‍ ചേര്‍ ത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്താകെ നാല് ലക്ഷം വ്യാജ വോട്ടര്‍മാരെ സി.പി. എം തയ്യാറാക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.












