വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് പ്രതിപ ക്ഷ നേതാവ് വി ഡി സതീശന്‍ ഡിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തി നിടെ നാടകീയ രംഗങ്ങള്‍. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനുമായി വാക്കേറ്റമു ണ്ടാ കുകയും പോലീസിനെ ഓഫീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു
കല്പറ്റ : വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഡിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനുമായി വാക്കേറ്റമുണ്ടാകുകയും പോലീസിനെ ഓ ഫീസില്‍ നിന്ന് പുറത്താക്കുകയും ചെയ് തു.
ഗാന്ധിയുടെ ചിത്രം പോലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു എന്ന് പറഞ്ഞയുടനെ ചോദ്യ മുന്നയിച്ച മാധ്യമ പ്രവര്‍ത്തകനോടാണ് പ്രതിപക്ഷ നേതാവ് പൊട്ടിത്തെ റിച്ചത്. അസംബന്ധ ചോദ്യ ങ്ങള്‍ ഇവിടെ വേണ്ടെന്നും പിടിച്ചുപുറത്താക്കുമെന്നും മാധ്യമപ്രവര്‍ത്തകന് അദ്ദേഹം താക്കീത് ന ല്‍കി. ഗാന്ധിജിയുടെ ഫോട്ടോ എസ്എഫ് ഐക്കാരല്ല മറിച്ച് കോണ്‍ഗ്രസുകാര്‍ തന്നെയാണ് തകര്‍ ത്തതെന്ന് സോഷ്യല്‍ മീഡിയകളിലുണ്ടല്ലോയെന്ന ചോദ്യമാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. അ സംബന്ധം പറയാതെ മര്യാദയ്ക്ക് ഇരുന്നോളണം, അത്ര വൈകാരികമായ ഞങ്ങളുടെ ഒരു വിഷയമാ ണ്, നിങ്ങളെ ഇവിടെ നിന്ന് പുറത്തിറക്കി വിടും, എന്നെക്കൊണ്ട് അത് ചെയ്യിക്കരുത്. അതൊക്കെ കയ്യില്‍വെച്ചാ മതി- മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്ത് വി ഡി സതീശന്‍ പറഞ്ഞു.
ഈ ചോദ്യത്തോടെ വാര്‍ത്താസമ്മേളനം അവസാനിച്ചെങ്കിലും ഡിസിസി നേതാക്കള്‍ മാധ്യമപ്രവര്‍ ത്തകനുമായി വാക്കേറ്റം നടത്തുകയും ഉന്തുംതള്ളുമുണ്ടാകുകയുമായിരുന്നു. ഇതിനിടെ ഹാളിലേ ക്ക് കയറിവന്ന പൊലീസുകാരെ ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും ടി സിദ്ദിഖ് എംഎല്‍എയുടെയും നേതൃത്വത്തില്‍ തള്ളിപ്പുറത്താക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി യുടെ ഓഫീസിന് സംരക്ഷണം നല്‍കാത്ത പൊലീസ് ഡിസിസി ഓഫീസിലേക്ക് വരരുതെന്ന് ഐ സി ബാലകൃ ഷ്ണന്‍ പറഞ്ഞു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരെ ഓഫീസ് വളപ്പിന് പുറത്താക്കുക യാ യിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ഇവിടെയുണ്ടായിരുന്നു.