English हिंदी

Blog

blasters

ബംഗളൂരു എഫ്‌സിക്കെതിരായ മത്സരം നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിയില്‍ പിരിഞ്ഞിരുന്നു. മത്സരം അധിക സമയത്തേക്ക് നീണ്ടു. പിന്നാലെ ബംഗളൂരു എഫ് സി ഒരു ഗോള്‍ നേടി. ഈ ഗോള്‍ പക്ഷേ വിവാദമായി. പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങ ള്‍ കോച്ചിന്റെ നിര്‍ദ്ദേശത്തില്‍ മൈതാനം വിട്ടത്

ബംഗളൂരു : ഐഎസ്എല്‍ നിര്‍ണായക പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ് താര ങ്ങള്‍ മൈതാനം വിട്ടു. ബംഗളൂരു എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് മ ത്സരത്തിനിടെയുണ്ടായ തര്‍ക്കമാണ് നാടകീയ സംഭവങ്ങള്‍ക്ക് കാരണമായത്. ബംഗളൂരു എഫ്‌സിക്കെതിരായ മത്സരം നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിയില്‍ പിരി ഞ്ഞിരുന്നു. മത്സരം അധിക സമയത്തേക്ക് നീണ്ടു. പിന്നാലെ ബംഗളൂരു എഫ്‌സി ഒരു ഗോള്‍ നേടി. ഈ ഗോള്‍ പക്ഷേ വിവാദമായി. പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ കോച്ചി ന്റെ നിര്‍ദ്ദേശത്തില്‍ മൈതാനം വിട്ടത്.

എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട കളിക്കിടെ ഛേത്രിയെ ഫൗള്‍ ചെയ്തതിന് ബംഗളൂരുവിന് ഫ്രീകിക്ക് കിട്ടി. എ ന്നാല്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഫ്രീകിക്കിനെ തടുക്കാന്‍ ലൈന്‍ അപ്പ് ചെയ്യുന്നതിന് മുമ്പ് ഛേത്രി പന്ത് ചി പ് ചെയ്ത് വലയിലാക്കി. ഇതോടെ ബംഗളൂരു സ്‌കോര്‍ബോര്‍ഡില്‍ മുന്നിലെത്തി. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് താ രങ്ങള്‍ ഇത് ഗോ ള ല്ല എന്ന് വാദിച്ചു. ഉടനടി ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് തന്റെ താരങ്ങളെ മൈതാനത്തിന് പുറത്തേക്ക് തിരിച്ചുവിളിച്ചു. ഇതോടെ മത്സരം തടസപ്പെ ട്ടു. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി.

നിശ്ചിത സമയത്ത് സ്വന്തം തട്ടകത്തില്‍ ബംഗളൂരുവിന്റെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ച ത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ പിഴവുകള്‍ മുതലെടുത്ത് ബംഗളൂരു നിരവധി മുന്നേറ്റങ്ങള്‍ നടത്തി. റോയ് കൃഷ്ണയുടെ മുന്നേറ്റങ്ങള്‍ പലപ്പോഴും ബ്ലാസ്റ്റേഴ്‌സ് പകുതിയില്‍ ഭീതി വിതച്ചു. എന്നാല്‍ ഗോള്‍ മാ ത്രം നേടാന്‍ ബംഗളൂരു വിന് സാധിച്ചില്ല.

മറുഭാഗത്ത് ബ്ലാസ്റ്റേഴ്‌സ് പന്തടക്കത്തിലും പാസിങിലും മുന്നില്‍ നിന്നെങ്കിലും ഗോള്‍ അവസരങ്ങള്‍ സൃ ഷ്ടിക്കുന്നതില്‍ കൊമ്പന്‍മാര്‍ക്ക് പിഴച്ചു. കൗണ്ടര്‍ അറ്റാക്കുകളാണ് ബംഗളൂരുവിന്റെ ഭാഗത്തു നിന്നുണ്ടാ യത്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് പിടിപ്പത് പണിയായിരുന്നു കണ്ഠീരവ സ്റ്റേഡിയത്തില്‍. ഒടുവില്‍ നി ശ്ചിത സമയം ഗോള്‍രഹിതമായി അവസാനിച്ചു. എക്സ്ട്രൈ ടൈമിന്റെ തുടക്കത്തില്‍ തന്നെ ഇരു ടീമുക ളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. അതിനിടെയാണ് ബംഗളൂരുവിന് അനുകൂലമായുള്ള ഫ്രീ കിക്കും നാട കീയ രംഗങ്ങളും.