വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന അദാനി പോര്‍ട്ട്സിന്റെ ആശങ്ക പരിഹരിക്കു ന്നതിന് വ്യാഴാഴ്ച ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യാഴാഴ്ച അദാനി പോര്‍ട്ട്സ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന അദാനി പോര്‍ട്ട്സിന്റെ ആശങ്ക പരിഹരിക്കുന്നതിന് വ്യാഴാഴ്ച ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യാഴാഴ്ച അദാനി പോര്‍ട്ട്സ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. സമരം മൂലമുണ്ടായ നഷ്ടം സഹിക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്യും. നിര്‍മാണ പ്രവര്‍ത്തനങ്ങളും ചര്‍ ച്ചയാകും. അദാനി പോര്‍ട്ട്സുമായി സര്‍ക്കാര്‍ നടത്തുന്ന ആദ്യ ചര്‍ച്ചയാണിത്.
തിരുവനനന്തപുരത്ത് തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. നഷ്ടം സംബന്ധിച്ച് സര്‍ ക്കാരും അദാനിഗ്രൂപ്പും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്. 2019ല്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതി, ഇത്രയും നാള്‍ നീട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് പരാതിയുണ്ട്. ഇക്കാര്യത്തി ലുള്ള നഷ്ടപരിഹാരം ഇങ്ങോട്ട് തരണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു വെന്നും ചര്‍ച്ചയില്‍ പ്രശ്ന പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരം മൂലം 78.70 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇതു സര്‍ക്കാര്‍ നല്‍കണമെന്നുമാവശ്യപ്പെട്ട് തുറമുഖ വകുപ്പിന് അദാനി പോര്‍ട്ട്സ് കത്ത് നല്‍കിയിരു ന്നു. ലത്തീന്‍ അതിരൂപതയുടെ സമരം മൂലമാണു നിര്‍മാണം തടസ്സപ്പെട്ടതെന്നും നഷ്ടം അവരില്‍ നിന്നു നികത്തണമെന്നും വിഴിഞ്ഞം രാജ്യാന്തര സീ പോര്‍ട്ട് ലിമിറ്റഡ് സര്‍ക്കാരിനെ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ സമരം മൂലം പൊതുമുതലിനു നഷ്ടം സംഭവിച്ചാല്‍ അതു പാര്‍ട്ടികളില്‍ നിന്ന് ഈടാക്കാന്‍ കോടതിവിധി കളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു വിസില്‍ സര്‍ക്കാരിനെ സമീപി ച്ചത്. സമരം ആരംഭിച്ച ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള നഷ്ടത്തിന്റെ പ്രാഥമിക കണക്കാണ് അദാനി കമ്പനി തുറമുഖ സെക്രട്ടറിക്കു കൈമാറിയത്.











