English हिंदी

Blog

suresh

വലിയോറ സ്വദേശി നിസാമുദ്ദീന്‍, മുജീബ് റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. സുരേഷ് ചാലിയത്തിനെ മര്‍ദ്ദിച്ച കേസില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ വേങ്ങര പൊലീസ് കേസെടുത്തിരുന്നു

മലപ്പുറം : സദാചാര ഗുണ്ടാ ആക്രമണത്തില്‍ മനംനൊന്ത് സിനിമ കലാസംവിധായകന്‍ സുരേഷ് ചാലിയത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വലിയോറ സ്വദേശി നിസാമുദ്ദീ ന്‍, മുജീബ് റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. സുരേഷ് ചാലിയത്തിനെ മര്‍ദ്ദിച്ച കേസില്‍ കണ്ടാ ലറിയാവുന്ന 15 പേര്‍ക്കെതിരെ വേങ്ങര പൊലീസ് കേസെടുത്തിരുന്നു.

Also read:  മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ

ആക്രമിച്ചവരെല്ലാം തന്നെ പരിസരവാസികളായിരുന്നു. മര്‍ദ്ദിച്ചതിന് അയല്‍വാസികളായ ചിലര്‍ ദൃ ക്‌സാക്ഷികളുമാണ്. മര്‍ദ്ദിക്കുകയും അപമാനി ക്കുകയും ചെയ്തതിലുള്ള മനോവിഷമത്തില്‍ സിനി മാ- നാടകപ്രവര്‍ത്തകനും ചിത്രകാരനുമായ അധ്യാപകന്‍ സുരേഷ് ചാലിയത്ത് വീട്ടില്‍ തൂ ങ്ങി മരി ച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റു വാങ്ങി സംസ്‌ക്കരിച്ചു.

കഴിഞ്ഞദിവസം രാവിലെയാണ് വേങ്ങര സ്വദേശി സുരേഷ് ചാലിയത്തിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീയുമായി വാട്ട്സ്ആപ്പില്‍ ചാറ്റ് ചെയ്തെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഒരു സംഘം സുരേഷിനെ വീട്ടില്‍ കയറി മര്‍ദിച്ചിരുന്നു. ഭാര്യ, കുട്ടികള്‍, മറ്റ് ബ ന്ധുക്കള്‍ എ ന്നിവരുടെ മുമ്പില്‍വെച്ചായിരുന്നു ആക്രമണം. ഈ സംഭവത്തിലെ മനോവിഷമം കാരണമാണ് സു രേഷ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളും സുഹൃത്തുകളും പറയുന്നത്. അക്രമിസംഘം അ സഭ്യവര്‍ഷവും സുരേഷിന് നേരെ നടത്തി.വീട്ടുകാരുടെ മുന്നില്‍വച്ച് ഇത്തരമൊരു അപമാനത്തി ന് ഇരയായതിന്റെ മനോവിഷമത്തിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സുരേഷ്.

Also read:  വി ഡി സതീശന് അകമഴിഞ്ഞ പിന്തുണ ; ഇനി വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ഉമ്മന്‍ ചാണ്ടി

വാട്‌സാപ്പില്‍ ചാറ്റ് ചെയ്ത സ്ത്രീ സുരേഷിന്റെ സുഹൃത്തായിരുന്നു. അമ്മയുടെയും മക്കളുടെയും മു ന്നില്‍ വച്ച് അക്രമിസംഘം സുരേഷിനെ മര്‍ദ്ദിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത ‘ഉടലാഴം’ എന്ന ചിത്രത്തിന്റെ കലാസംവിധാനം സുരേഷ് നിര്‍വഹിച്ചിരുന്നു. ചിത്രകാരനുമായിരുന്ന സുരേഷ്, മലപ്പുറത്തെ സാംസ്‌കാരിക കൂട്ടായ്മയായ ‘രശ്മി’യുടെ സജീവ പ്രവര്‍ത്തകനായിരുന്നു.