പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ നടപടിയെന്ന് ശശി തരൂര്‍ എംപിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം സെമിനാറില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്
തിരുവനന്തപുരം: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ നടപടിയെന്ന് ശശി തരൂര്‍ എംപിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുന്നറി യിപ്പ്. കോണ്‍ഗ്രസ് നേതാക്കള്‍ സിപി എം സെമിനാറില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിപിഎം സര്‍ക്കാര്‍ ജനങ്ങളെ കണ്ണീര്‍ കുടിപ്പിക്കുകയാണ്. സിപി എമ്മിനെ എല്ലാവരും ശപിക്കുകയാണ്. വലിയ ജനസമൂഹം ആശങ്കയിലാണ്. ജനങ്ങളുടെ വികാരം മനസ്സിലാക്കിയാണ് സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നത് വിലക്കിയതെന്നും സുധാകരന്‍ വ്യക്തമാക്കി.
സിപിഎം സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതില്‍ കെപിസിസി നേതൃത്വം നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു. കോണ്‍ഗ്രസിലെ ശശി തരൂര്‍, കെ വി തോമസ് എന്നിവരെയാണ് സിപി എം സെമിനാറിലേക്ക് ക്ഷണിച്ചിരുന്നത്.
എന്നാല്‍ പാര്‍ട്ടി വിലക്കുള്ളതായി അറിയില്ലെന്നാണ് ശശി തരൂര്‍ പ്രതികരിച്ചത്. സെമിനാറില്‍ പങ്കെടുക്ക രുതെന്ന് സുധാകരന്‍ പരസ്യമായി പറഞ്ഞതിന് ശേഷമായിരുന്നു തരൂരിന്റെ പ്രതികരണം. കെ റെയിലു മായി ബന്ധമുള്ള വിഷയത്തിലല്ല തന്നെ വിളിച്ചത്. ദേശീയ-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള സെമിനാ റിലേക്കാണ് വിളിച്ചത്. വിലക്കു വന്നാല്‍ സോണിയാഗാന്ധിയോട് ചോദിച്ച് തീരുമാനമെടുക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. സെമിനാറില്‍ പങ്കെടുത്താല്‍ നടപടി സ്വീകരിക്കു മെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ചതോടെ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നാണ് സുധാകരന്‍ വ്യക്തമാക്കു ന്നത്.
വിലക്ക് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തം : കോടിയേരി
പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ നിന്നും നേതാക്കളെ വിലക്കിയ നടപടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണന്‍ പറഞ്ഞു. സിപിഎം പരിപാടികളില്‍ പങ്കെടുക്കേണ്ട എന്നത് ബിജെപി നിലപാടാണ്. ഇതാണ് കോണ്‍ഗ്രസും സ്വീകരിക്കുന്നത്. പാര്‍ട്ടി കോണ്‍ ഗ്രസ് ദേശീയ പരിപാടിയാണെന്നും കോടിയേരി പറഞ്ഞു.
ബിജെപിയാണ് സിപിഎം സെമിനാറില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നത്. കോണ്‍ഗ്ര സും ഈ തീരുമാനമെടുത്താല്‍ അവരും ബിജെപിക്കൊപ്പമാണെന്നാണ് വ്യക്തമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ദേശീയ രാഷ്ട്രീയവുമാ യി ബന്ധപ്പെട്ട വിഷയത്തിലാണ് കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചത്. കോണ്‍ഗ്രസ് നേതാക്ക ള്‍ സെമിനാറില്‍ സംബന്ധിക്കാന്‍ എത്തിയാല്‍ സ്വാഗതം എന്നും കോടിയേരി പറഞ്ഞു.











