Web Desk
കൊച്ചി: പ്രവാസികളുടെ തിരിച്ചുവരവ് വർദ്ധിച്ചതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോവിഡ് ആന്‍റിജന്‍ ടെസ്റ്റ് ആരംഭിച്ചു. വിമാനമിറങ്ങുന്ന പ്രവാസികളെ ആന്‍റിബോഡി പരിശോധനക്കാണ് ആദ്യം വിധേയമാക്കുക. ഇതിൽ പോസിറ്റീവെന്ന് കണ്ടെത്തുന്നവരെയാണ് ആന്‍റിജന്‍ ടെസ്റ്റിന് വിധേയമാക്കുക.
അര മണിക്കൂറിനകം ടെസ്റ്റിന്‍റെ ഫലം ലഭിക്കും. രണ്ടു പരിശോധനകളും പോസിറ്റീവ് ആകുന്നവരെ ആശുപത്രികളിലേക്കോ അങ്കമാലിയിലെ ഉൾപ്പെടെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലേക്കോ മാറ്റും. കേരളത്തിലുൾപ്പെടെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നെടുമ്പാശേരിയിലും മുൻകരുതലുകൾ ശക്തമാക്കി. വിദേശങ്ങളിൽ നിന്നെത്തുവന്നരുമായി സമ്പർക്കം ഒഴിവാക്കാനും സാമൂഹ്യ അകലം പാലിക്കാനും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.