English हिंदी

Blog

gold

 

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. പവന് 320 രൂപ കുറഞ്ഞ് 34,400 രൂപയിലെത്തി. ഗ്രാമിന് ഇന്ന് വില 4300 രൂപയാണ്. ദേശീയ വിപണിയിലും ഇടിവ് തുടരുകയാണ്. എംസിഎക്സില്‍ 10ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 46,145 രൂപയാണ് വില. കഴിഞ്ഞ എട്ട് മാസത്തേതില്‍ ഏറ്റവും താഴ്ന്ന നിലവാരമാണിത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 56,200 രൂപ വരെ റെക്കോര്‍ഡ് ഉയരത്തില്‍ സ്വര്‍ണവിലയെത്തി.

Also read:  ഡോളര്‍ കടത്തുകേസ്: ഖാലിദിനെ പ്രതി ചേര്‍ക്കണമെന്ന കസ്റ്റംസ് അപേക്ഷയില്‍ തീരുമാനം ഇന്ന്

ആഗോളവിപണിയിലും സ്വര്‍ണവില ഇടിയുകയാണ്. യുഎസ് ട്രഷറി ആദായം ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയത് ആഗോള വിപണിയെ ബാധിച്ചു. സ്പോട്ഗോള്‍ഡ് 0.4 ശതമാനം താഴ്ന്ന് 1764.03 ആയി. മൂന്ന് ശതമാനമാണ് ഈ വര്‍ഷം കുറഞ്ഞത്.

Also read:  സ്വര്‍ണവില എട്ടുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍