സീസണ്‍ സമയത്ത് എയര്‍ലൈന് ഓപ്പറേററര്‍മാരുമായി ഇടപെട്ട് യാത്രക്കാര്‍ക്ക് താങ്ങാവുന്ന നിരക്ക് ഉറപ്പുവരുത്താനായി 15 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് രൂപീകരി ക്കാനുള്ള തീരുമാനം ഗള്‍ഫ് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ആ ശ്വാസം നല്‍കുന്നതാണ്. ഇത്തരമൊരു പ്രഖ്യാപനം രാജ്യത്ത് തന്നെ ആദ്യമായാ ണ്-നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍
തിരുവനന്തപുരം : പ്രവാസികള്‍ക്ക് പ്രതീക്ഷാ നിര്‍ഭരമായ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച പ്രവാസി സൗഹൃദ ബജറ്റാണ് സംസ്ഥാന സര്‍ക്കാറിന്റേതെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന വിമാന യാത്രാ ക്കൂലിയില്‍ ഇടപെടാനുള്ള തീരുമാനമാണ് ഏറ്റവും പ്രധാനം. സീസണ്‍ സമയത്ത് എയര്‍ലൈന് ഓപ്പറേ ററര്‍മാരുമായി ഇടപെട്ട് യാത്രക്കാര്‍ക്ക് താങ്ങാവുന്ന നിരക്ക് ഉറപ്പുവരുത്താനായി 15 കോടി രൂപയുടെ കോ ര്‍പ്പസ് ഫണ്ട് രൂപീകരിക്കാനുള്ള തീരുമാനം ഗള്‍ഫ് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസം നല്‍ കുന്നതാണ്. ഇത്തരമൊരു പ്രഖ്യാപനം രാജ്യത്ത് തന്നെ ആദ്യമായാണ്. പ്രവാസി പുനരധിവാസത്തിനും, ക്ഷേമത്തിനും നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കി വരുന്ന എല്ലാ പദ്ധതികളും തുടരുന്നതിനോടൊപ്പമാണ് പുതിയ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തിയത്തെന്നും ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
മടങ്ങിവരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് പരമാവധി 100 ദിനങ്ങള്‍ എന്ന നിലയില്‍ ഒരു ലക്ഷം തൊഴി ല്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യം വച്ചുകൊണ്ടുള്ള Norka Assisted & Mobilised Employment (NAME) പ്രഖ്യാ പനവും നൂതന പദ്ധതിയാണ്. വിദേശങ്ങളില്‍ വിദ്യാഭ്യാസത്തിനായി പോകുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥി കള്‍ക്കായി O.E.T/I.E.L.T.S തുടങ്ങിയ പരീ ക്ഷകളുടെ പരിശീലനത്തിനായി നോര്‍ക്കാ ശുഭയാത്ര എന്ന പേ രില്‍ രണ്ട് കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്.
മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായും പുതിയ നൈപുണ്യ വികസന പദ്ധതികള്‍ ക്കുമായും 84.60 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതുപോലെ ത ന്നെ കുറഞ്ഞ വരുമാനക്കാരായ റിട്ടേ ണ്‍ഡ് എമിഗ്രന്റസിന് വേണ്ടിയുള്ള പ്രവാസിഭദ്രത, പ്രവാസി ഭദ്രത-മൈക്രോ,കെ.എസ്.ഐ.ഡി.സി മു ഖേനയുള്ള പ്രവാസി ഭദ്ര ത- മെഗാ,സാന്ത്വന എന്നിവയ്ക്കും, എന്‍.ഡി,പി.ആര്‍.ഇ.എം പദ്ധതിയ്ക്കും ആവശ്യ മായ തുകയും നീക്കി വച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് എമര്‍ജന്‍സി ആംബുലന്‍സ് സേവനങ്ങള്‍ ക്ക് 60 ലക്ഷം രൂപയും ലോക കേരളസഭയുടെ തൂടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 2.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
മാവേലിക്കരയില്‍ നോര്‍ക്കയുടെ കൈവശമുള്ള ഭൂമിയില്‍ ലോക മലയാള കേന്ദ്രം/ലോക സാംസ്‌കാരിക കേന്ദ്രം എന്ന പ്രഖ്യാപനവും സ്വാഗതാര്‍ഹമാണ്. പ്രവാസ ലോ കത്തെ മുഖ്യമായ പല പ്രശ്‌നങ്ങളേയും ശരിയായ നിലയില്‍ അഭിസംബോധന ചെയ്യുന്ന ഈ ബജററ് പ്രവാസികള്‍ക്ക് ആത്മവിശ്വാസവും പ്രതീ ക്ഷയും നല്‍കുന്നതാ ണ്. പ്രായോഗികമായി പദ്ധതികളെ കണ്ട ധനമന്ത്രി കെ.എന്‍ ബാലഗോ പാലിനെ നോര്‍ക്കയ്ക്ക് വേണ്ടി അഭിനന്ദിക്കുകയാണെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.











