ചൈനയോടുള്ള മനോഭാവം ഇന്ത്യ മാറ്റണം; ആയുധബലം മാത്രം പോരാ, സാമ്പത്തിക ശക്തിയാവണം

India-China-face-off

മേജര്‍ ജനറല്‍ പി രാജഗോപാല്‍ എവിഎസ്എം, വിഎസ്എം (റിട്ട.)

ഗല്‍വാന്‍ താഴ്വരയില്‍ നടന്ന ഇന്ത്യ- ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയാത്ത തരത്തില്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്.1962 ലെ ചൈനയുടെ അപ്രതീക്ഷിത ആക്രമണം ഇന്ത്യ മറന്നിട്ടില്ല. എങ്കില്‍ പോലും ചൈനയുമായി മികച്ച ബന്ധം തന്നെയാണ് ഇന്ത്യ പുലര്‍ത്തിയിരുന്നത്. 1975 വരെ അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ സംഘര്‍ഷഭരിതമായിരുന്നു. അതിന് ശേഷവും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും സമാധാന അന്തരീക്ഷമാണ് ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഗല്‍വാന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടല്‍ സ്ഥിതി കലുക്ഷിതമാക്കുകയാണ്. 1993,1996,2005 ലെ ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ വിശ്വാസം വര്‍ധിപ്പിക്കുന്ന ഉടമ്പടി ഇതോടെ അപ്രസക്തമായിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ തങ്ങളുടെ അനുചിത ഭാവിയിലേക്ക് ഉറ്റുനോക്കുകയാണ് ഇരുവരും.

പിന്നാമ്പുറങ്ങളിലേക്ക്……

ലോകത്ത് ഏറ്റവും വലിയ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ് ഇന്ത്യ-ചൈന.എന്നാല്‍ ഇതുവരെ കൃത്യമായ അതിര്‍ത്തി രേഖപ്പെടുത്തിയിട്ടില്ല. 4,057 കിലോമീറ്റര്‍ ദൂരത്തില്‍ ബന്ധപ്പെട്ട് കിടക്കുന്ന യഥാര്‍ത്ഥ നിയന്ത്രണ രേഖയാണ് (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍-എല്‍ എസി) ഇന്ത്യയും ചൈനയും തമ്മിലുളള അതിര്‍ത്തിയായി കണക്കാക്കപ്പെടുന്നത്. ചൈനയുടെയും ഇന്ത്യയുടെയും നിയന്ത്രണത്തിലുള്ള അതിര്‍ത്തികളെ വേര്‍തിരിക്കുന്നതാണ് യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി). എന്നാല്‍ കിഴക്കന്‍ ലഡാക്കിനെ ഭൂപടത്തിലോ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ പ്രദേശത്തോ (എല്‍എസി) വ്യക്തമായി അടയാളപ്പെടുത്തിയിട്ടില്ല. കിഴക്കന്‍ ലഡാക്കിലെ പ്രദേശത്തിന് വേണ്ടി ഇരുരാജ്യങ്ങളും അവകാശവാദം ഉന്നയിച്ചിരുന്നു. എന്നിരുന്നാലും കിഴക്കന്‍ ലഡാക്കില്‍ ഇരുവര്‍ക്കും തങ്ങളുടെ നിയന്ത്രണത്തിലുളള പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. (ഇന്ത്യയും ചൈനയും തമ്മില്‍ കൃത്യമായ അതിര്‍ത്തി നിശ്ചയിച്ചിട്ടില്ല. അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തി രേഖപ്പെടുത്തിയിട്ടുണ്ട്).

അതിര്‍ത്തിയെ സംബന്ധിച്ച് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യത്യസ്തമായ ധാരണകളാണ് ഉണ്ടായിരുന്നത്. ഇതിന്റെ ഫലമായി തര്‍ക്ക ഭൂമി ഉടലെടുക്കുകയും ഇരരുരാജ്യങ്ങള്‍ക്കുമിടയില്‍ അവ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതിനുളള മത്സരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തങ്ങളുടെ നിയന്ത്രണ മേഖലയില്‍ പട്രോളിംങ് തുടങ്ങിയിരുന്നു. അതുപോലെ തന്നെ തര്‍ക്ക പ്രദേശത്ത്പല തവണ കലഹങ്ങള്‍, കടന്നാക്രമണങ്ങള്‍, പരസ്പരമുളള പോര്‍വിളികള്‍ എന്നിവയെല്ലാം നടന്നിട്ടുണ്ടെങ്കിലും അവയെല്ലാം പോസ്റ്റ് ലെവലോ ഉയര്‍ന്ന തലത്തിലോ പരിഹരിക്കപ്പെട്ടിരുന്നു. എന്നാല്‍ 2013 ല്‍ ചുമാറിലും 2014 ലെ ഡെംചോക്കിലെയും ദോക്ദലാമില്‍ 2017 ല്‍ അതിര്‍ത്തിയെ ചൊല്ലി നടന്ന തര്‍ക്കങ്ങള്‍ ഗുരുതര പ്രശ്നങ്ങളിലേക്ക് വഴിതെളിച്ചു. ഈ തര്‍ക്കങ്ങള്‍ 20 മുതല്‍ 90 ദിവസത്തോളം വരെ നീണ്ടു നിന്നെങ്കിലും പരിഹാരം കണ്ടെത്താനായി.

ചൈനയുടെ വിട്ടുവീഴ്ചയില്ലാത്ത മനോഭാവം, ഇന്ത്യയെ തരംതാഴ്ത്തല്‍, ഏകപക്ഷീയമായി എല്‍എസി അടിക്കടി മാറ്റാനുളള ചൈനയുടെ ശ്രമങ്ങള്‍ എന്നിവ ഇന്ത്യ -ചൈന ബന്ധത്തിന്റെ ഉലച്ചിലുകള്‍ക്കിടയാക്കിരുന്നു. അതുപോലെ അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന്‍ തീവ്രവാദികളെയും തീവ്രവാദത്തെയും ചൈന പിന്തുണച്ചിരുന്നു. ഇന്ത്യയ്ക്കെതിരായ രാജ്യങ്ങളെ കൂട്ടുപിടിച്ച് ഇന്ത്യയെ ആക്രമിക്കാനാണ് ചൈന എല്ലായ്പ്പോഴും ശ്രമിച്ചിരുന്നത്. അടുത്തിടെ നേപ്പാളില്‍ നടന്ന സംഭവങ്ങള്‍ ഇതിനുദാഹരണമാണ്. ഇതുപോലുള്ള കരുനീക്കങ്ങള്‍ ചൈന നടത്തുമ്പോഴും ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനയുമായി നല്ലൊരു ബന്ധം പുലര്‍ത്തിയിരുന്നു. കുറച്ചു വര്‍ഷങ്ങളായി പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റ് ഷീ ജിങ്ങ് പിങ്ങുമായി പല തവണ കൂടിക്കാഴ്ചയിലേര്‍പ്പെട്ടു. 2018-19 ല്‍ ഇരുവരും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.എന്നാല്‍ ഇരുരാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താനായില്ല. എങ്കിലും സമാധാനപരമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചത്. പക്ഷേ എല്ലാ പ്രതീക്ഷകളും തകര്‍ത്തുകൊണ്ടാണ് അടുത്തിടെ അതിര്‍ത്തിയില്‍ ചൈന ഏറ്റുമുട്ടല്‍ നടത്തിയത്. ചൈനയെ വിശ്വസിക്കരുതെന്ന് ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുന്ന സംഭവമായിരുന്നു അത്.

നിലവിലെ സാഹചര്യം ….

മെയ് ആദ്യം മുതല്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) നടത്തിയ നുഴഞ്ഞുകയറ്റം 1962 ന് ശേഷമുള്ള എല്‍എസിയിലെ ഏറ്റവും ഗുരുതരമായ ലംഘനമായിരുന്നു. ഏകപക്ഷീയമായി എല്‍എസി മാറ്റാനുളള ചൈനയുടെ ഈ ശ്രമം ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച സമാധാന ഉടമ്പടി ഇല്ലാതാക്കി. എന്തുകൊണ്ടാണ് ചൈന അത്തരത്തില്‍ ഒരു നീക്കം ഇപ്പോള്‍ നടത്തിയത്? കോവിഡ് ലോകമെമ്പാടും വ്യാപിച്ചതിനാല്‍ ചൈനയും ചൈനീസ് നേതൃത്വവും കടുത്ത സമ്മര്‍ദ്ദം നേരിട്ടുകൊണ്ടിരിക്കുകയാണ്. കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതിനെക്കുറിച്ചും നിരവധി ചോദ്യങ്ങളാണ് ചൈനയ്ക്ക് മുന്നിലുള്ളത്. ലോകാരോഗ്യ സംഘടനയില്‍ ഇന്ത്യയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. കൂടാതെ ലോകാരോഗ്യ സംഘടനഅംഗീകരിച്ച പ്രമേയപ്രകാരം കോവിഡിനെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ ഇന്ത്യയ്ക്കും ഒരു പങ്കുണ്ട്.

Also read:  'സൗമ്യ തീവ്രവാദ ആക്രമണത്തിനിര, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം ഉണ്ടാകും' ; വീട് സന്ദര്‍ശിച്ച് ഇസ്രായേല്‍ കോണ്‍സുല്‍ ജനറല്‍

കോവിഡ്-19 ന്റെ പേരില്‍ മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്ന ചൈനയുടെ ശ്രദ്ധ തിരിക്കല്‍ ശ്രമമാണോ ഈ മിന്നല്‍ ആക്രമണം? അടുത്തിടെ ചൈന ചില യുദ്ധ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു- ദക്ഷിണ ചൈന കടലിനെ സൈനിക വത്കരിക്കുക, കൂടുതല്‍ പ്രദേശങ്ങള്‍ നിയമ വിരുദ്ധമായി അവകാശപ്പെടുക. ഹോങ്കോങ്, തായ്വാന്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഇപ്പോള്‍ ഇന്ത്യയ്ക്കും ചൈന ഭീഷണി മുഴക്കുകയാണ്.

അന്താരാഷ്ട്ര കാര്യങ്ങളില്‍ ഇന്ത്യ ഒരു പ്രധാന ശബ്ദമാണ്. അതുകൊണ്ടാണ് അതിര്‍ത്തി പ്രശ്നത്തിന്റെ പേരില്‍ ഇന്ത്യയെ സമര്‍ദ്ദത്തിലാക്കാന്‍ ചൈന ശ്രമിക്കുന്നത്.

ഇതിലൂടെ തായ്വാന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന പിന്തുണ പരോക്ഷമായി തടയുകയോ അല്ലെങ്കില്‍ അമേരിക്കയുമായുള്ള സഖ്യത്തിനെതിരെ ഇന്ത്യയ്ക്ക് ഭീഷണിമുഴക്കുകയോ ചെയ്യുന്നു.പോസ്റ്റ് കമാന്റര്‍മാര്‍ മുതല്‍ കേണല്‍മാര്‍ വരെ, ബ്രിഗേഡിയര്‍ മുതല്‍ മേജര്‍ ജനറല്‍, ലെഫ്റ്റനന്റ് ജനറല്‍ എന്നീ ഉന്നത പദവിയിലുളള ഉദ്യോഗസ്ഥരുമായുളള മന്ദഗതിയിലുളള ചര്‍ച്ചകളും കടന്നുകയറ്റത്തിന്റെ സ്വഭാവവും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചൈന തിടുക്കം കാണിക്കുന്നില്ല എന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

സ്വന്തം നേട്ടത്തിനു വേണ്ടി ഏകപക്ഷീയമായി യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ എല്‍എസി മാറ്റുക എന്ന ലക്ഷ്യത്തോടെ ചൈന ആസൂത്രണം ചെയ്ത ആക്രമണത്തിന്റെ സൂചനകളാണിത്. നിലവിലെ നുഴഞ്ഞ് കയറ്റം മെയ് ആദ്യം മുതല്‍ നാല് വ്യത്യസ്ത മേഖലകളിലായാണ് നടന്നത്. വടക്ക് ഗല്‍വാന്‍ താഴ്വരയില്‍ തുടങ്ങി തെക്കന്‍ മേഖലയായ ഹോട്ട് സ്പ്രിംഗ്സ്, പെങ്കോംങ്സോ തീരത്തെ ഫിംഗര്‍ മേഖലകളിലും സിക്കിമിലെ ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശമായ നകുലയിലുമായിരുന്നു. സൈനിക തന്ത്രപരമായി പ്രാധാന്യമുളള മേഖലകളാണിവ. ഗല്‍വാന്‍ താഴ്വര, പാംഗോങ്‌സോ തടാകം എന്നിവടങ്ങളിലാണ് ഗുരുതരമായ നുഴഞ്ഞുകയറ്റം നടത്തിയത്. ചൈനയുടെ മുന്‍കാല നുഴഞ്ഞുകയറ്റ ശ്രമങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഇവ. സാധാരണയായി അതിര്‍ത്തി വിഷയങ്ങളില്‍ ഒരു മേഖലയില്‍ മാത്രമാണ്
ഏറ്റുമുട്ടലുകള്‍ നടക്കുന്നത്. എന്നാല്‍ ഇത്തവണ ഒരേ സമയം നാല് വ്യത്യസ്ത മേഖലകളിലാണ് കടന്നുകയറ്റ ശ്രമങ്ങള്‍ നടന്നത്. രണ്ടാമതായി നിയന്ത്രണ മേഖലകളില്‍ ചൈന സാധാരണ പട്രോളിംഗ് ആയിരുന്നില്ല നടത്തിയത്. തര്‍ക്ക പ്രദേശങ്ങളില്‍ ഇരുവിഭാഗവും നിര്‍മ്മാണം നടത്തുകയില്ലെന്ന് സമ്മതിച്ച പ്രോട്ടോക്കോളുകള്‍ക്ക് വിരുദ്ധമായി ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിനായാണ് ചൈനീസ് സേന എത്തിയത്. മൂന്നാമതായി ഇവര്‍ അക്രമണകാരികള്‍ മാത്രമായിരുന്നില്ല വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രാദേശിക പോസ്റ്റ് കമാന്‍ഡര്‍മാരുടെ ഫ്ലാഗ് മീറ്റിംഗിനോട് ഇവര്‍ പ്രതികരിക്കുകയും ചെയ്തില്ല.

ഗല്‍വാന്‍ ഉയരങ്ങള്‍ പീപ്പിള്‍സ് റിലബറേഷന്‍ ആര്‍മി (PLA)യുടെ കൈവശമായാല്‍ അവിടെ നിന്നും ലേ-ഡാര്‍ബുക്ക്-ഡിബിഒ അതിതീവ്രമായി നിരീക്ഷിക്കാന്‍ ചൈനയ്ക്ക് കഴിയും.പുതുതായി നിര്‍മ്മിച്ച റോഡ് ഉപയോഗിക്കാന്‍ ഇന്ത്യക്ക് പ്രയാസമാണ്. 250 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ഈ പാത അപകടകരവും പ്രയാസമുളള മേഖലയിലൂടെയുമാണ് കടന്നു പോകുന്നത്. അടുത്തിടെ ഇന്ത്യ ശ്യോക് നദിക്ക് കുറുകെ പാലം പണിതിട്ടുണ്ട്. അവിടത്തെ റോഡ് പ്രവര്‍ത്തനസജ്ജമാകുന്നത് ഡിബിഒ പ്രതിരോധത്തിന് ഇന്ത്യക്ക് ഏറെ സഹായകമാകും. ഡിബിഒയെ സബ്ബ്സെക്ടര്‍ നോര്‍ത്ത് എന്നാണ് ആര്‍മി വിശേഷിപ്പിക്കുന്നത്.

ചൈനയെ സംബന്ധിച്ചിടത്തോളം ഡിബിഒ വളരെ പ്രധാനപ്പെട്ട മേഖലയാണ്. ഡിബിഒയില്‍ ഇന്ത്യ ശക്തിപ്പെടുകയാണെങ്കില്‍ ചൈനയുടെ ഏറ്റവും വലിയ ലക്ഷ്യമായ പാക് ബന്ധം സ്ഥാപിക്കല്‍, ഇന്ത്യയുടെ കീഴിലുള്ള സിയാച്ചിന്‍ ഹിമാനിയുടെ പേരില്‍ രാജ്യത്തിനെതിരെ ഭീഷണിമുഴക്കല്‍ തുടങ്ങിയ പദ്ധതികള്‍ തകിടം മറിയും.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ പുതിയ ഭൂപടത്തില്‍ ചൈനയും അസ്വസ്ഥരായിരുന്നു. എന്തെന്നാല്‍ ചൈന നിയമ വിരുദ്ധമായി കൈവശപ്പെടുത്തിയ അക്സായി ചിന്‍ ഏരിയയും ഗ്വാഡറിലേക്ക് പോകുന്ന സിപിഇസി റോഡിലെ ഗില്‍ഗിറ്റ് ബാല്‍റ്റിസ്താനും ലഡാക്കിന്റെ പുതിയ ഭൂപടത്തിലാണ് ഉള്‍പ്പെടുന്നത്.

കൂടാതെ പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍ തിരിച്ചു പിടിക്കാന്‍ പദ്ധതിയിടുന്നതിലും ഇന്ത്യയുടെ ശേഷി വര്‍ധിക്കുന്നതിലും ചൈന വളരെയേറെ ആശങ്കാകുലരാണ്. ഈ പ്രദേശം വളരെ പ്രധാനപ്പെട്ടതാണെങ്കിലും ഗല്‍വാന്‍ താഴ്വരയില്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുമായി ഇതുവരെ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് എടുത്തുപറയേണ്ടതാണ്. അതുപോലെ അതിര്‍ത്തിയിലെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനവുമായി ചൈനയുടെ നിലവിലെ താല്‍പ്പര്യത്തിന് കൃത്യമായ ബന്ധമുണ്ട്. പാംഗോങ്‌സോയിലേക്ക് വരുമ്പോള്‍ തര്‍ക്ക മേഖലയാണുളളത്. അവിടെ എല്‍എസിയെക്കുറിച്ച് വ്യത്യസ്ത ധാരണകളാണ് ഉളളത്. ഫിംഗര്‍ 8 വരെ തങ്ങള്‍ക്ക് അവകാശപ്പെട്ട പ്രദേശമാണെന്ന് ഇന്ത്യയും ഫിംഗര്‍ 4 മുതലുള്ള പ്രദേശം തങ്ങളുടേതാണെന്ന് ചൈനയും അവകാശമുന്നയിക്കുന്നു. (ഫിംഗര്‍ 4 മുതല്‍ 8 വരെയുള്ള പ്രദേശമാണ് സംഘര്‍ഷ മേഖല).

Also read:  ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന്

ചില സമയങ്ങളില്‍ പിഎല്‍എയുടെ പ്രവര്‍ത്തനം അക്രമാസക്തമാണ്. ഇത്തവണ ഒരുകൂട്ടം ആളുകളാണ് ഫിംഗര്‍ 4 ഏരിയയില്‍ എത്തുകയും അടിസ്ഥാന സ്ഥാനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. ഫിംഗര്‍ 4 ന് അപ്പുറം ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിംഗ് ബുദ്ധിമുട്ടാണ്. ഫിംഗര്‍ 6 ന് അപ്പുറത്തുള്ള നമ്മുടെ പട്രോളിംഗിനെ പിഎല്‍എ സമീപകാലമായി തടയുന്നുണ്ട്. അക്‌സായ് ചിന്‍ വഴി സിന്‍ജിയാങ് മുതല്‍ ടിബറ്റ് വരെയുള്ള ംെപ്രധാന ഹൈവേ ആയ 219 ന് അടുത്തുള്ള ഈ പ്രദേശം തന്ത്രപ്രാധാന്യമുള്ളതാണ്. തന്ത്രപരമായ റോഡുകള്‍, ഹൈവേകള്‍, എയര്‍ഫീല്‍ഡുകള്‍ തുടങ്ങിയവ വിപുലമായ അടിസ്ഥാന സൗകര്യങ്ങളോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ചൈനയുമായി താരതമ്യപ്പെടുത്തിയാല്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. അതിര്‍ത്തി റോഡുകള്‍ വികസിപ്പിക്കാത്ത നയമാണ് വര്‍ഷങ്ങളായി രാജ്യം സ്വീകരിച്ച് വരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യ അതിര്‍ത്തി പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. ആകെ 73 തന്ത്രപരമായ റോഡുകള്‍ ആണ് ഈ അതിര്‍ത്തിയില്‍ നിര്‍മ്മിക്കേണ്ടത്. (75 ശതമാനം പൂര്‍ത്തിയായി). നിരവധി പാലങ്ങളും പൂര്‍ത്തീകരിച്ചു. നിലവിലെ സ്ഥിതി, പ്രത്യേകിച്ച് ഗല്‍വാന്‍ വാലിയിലെ സംഭവം, ഇപ്പോഴത്തെ നമ്മുടെ അതിര്‍ത്തി പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തെ ബാധിക്കും.

പ്രാധാന്യത്തെക്കുറിച്ച് വിവരിച്ച സാഹചര്യത്തില്‍ മെയ്, ജൂണ്‍ മാസത്തില്‍ എന്താണ് നടന്നതെന്ന് നോക്കാം. മുകളില്‍ പറഞ്ഞത് പോലെ പിഎല്‍എയുടെ വന്‍ സംഘം എല്‍എസിയുടെ നാലുപോയിന്റുകളായി എത്തി. ജൂണ്‍ 6 ന് നടന്ന അവസാന ചര്‍ച്ചയ്ക്ക് മുന്‍പ് നിരവധി ചര്‍ച്ചകള്‍ നടന്നു. ജൂണ്‍ 6 ന് നടന്ന ചര്‍ച്ചയിലാണ് ഇരുരാജ്യങ്ങളും 2 മുതല്‍ 2.5 കിലോമീറ്റര്‍ വരെ പിന്‍വാങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ ആ തീരുമാനം പാലിക്കപ്പെട്ടോ എന്നത് വ്യക്തമല്ല. തുടര്‍സംഭവങ്ങളില്‍ അതിന്റെ സൂചനകളൊന്നും കാണുന്നില്ല.

 

ജൂണ്‍ 15 രാത്രി ഗാല്‍വാന്‍ വാലിയില്‍ ഇന്ത്യന്‍ സൈന്യവും പിഎല്‍എയും തമ്മില്‍ കടുത്ത പോരാട്ടം നടന്നു. കമാന്‍ഡിങ് ഓഫീസര്‍ ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 20 ധീരജവാന്മാരെ നഷ്ടപ്പെട്ടു. ഭയാനാകമായ സംഭവത്തില്‍ മൊത്തം 60 ഓളം പേരുടെ ജീവനാണ് പൊലിഞ്ഞത്. എല്ലാ തരം ആയുധങ്ങളും ഉപയോഗിച്ചാണ് പിഎല്‍എ ഇന്ത്യയെ ആക്രമിച്ചത്. തീരുമാനിച്ച് ഉറപ്പിച്ച പോലെയായിരുന്നു അവരുടെ ആക്രമണം. എന്നാല്‍ അവരെ ചെറുത്ത് നില്‍ക്കുകയും മികച്ച രീതിയില്‍ തിരിച്ചടിക്കുകയും ചെയ്ത ഇന്ത്യന്‍ സൈന്യത്തെ പ്രശംസിക്കാതെ വയ്യ. ഇന്ത്യന്‍ അധീനപ്രദേശത്തെ എല്‍എസിക്ക് മുന്നില്‍ നിരീക്ഷണ പോസ്റ്റ് സ്ഥാപിക്കാന്‍ ശ്രമിച്ച പിഎല്‍എയെ തടയുകയായിരുന്നു. തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. (ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.) എന്നാല്‍ ചൈന ഇത് നിഷേധിക്കുകയായിരുന്നു. ഇന്ത്യന്‍ സംഘം എല്‍എസി മറികടന്നതോടെ വാക്കേറ്റം ഉണ്ടാകുകയായിരുന്നുവെന്ന് ചൈന ആരോപിച്ചു.

നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യയുടെ ഭാഗത്തുള്ള എല്‍എസില്‍ നിന്ന് പിഎല്‍എയെ തുരത്തി എന്നാണ്. ഇപ്പോള്‍ അവര്‍ എല്‍എസിയുടെ മറുവശത്താണ്. പാംഗോങ്ട്‌സോയെ സംബന്ധിച്ചിടത്തോളം, ഫിംഗര്‍ 4 നും 8 നും ഇടയിലുള്ള ഉയരങ്ങളില്‍ പിഎല്‍എ പൂര്‍ണ്ണ അധിനിവേശത്തിലാണ്. ആ പ്രദേശത്ത് അവര്‍ നിലയുറപ്പിച്ച് കഴിഞ്ഞു. നിലവില്‍ പിഎല്‍എ ഇന്ത്യന്‍ അധീനപ്രദേശത്ത് അല്ല. എന്നാല്‍ എല്‍എസിയുടെ വിന്യാസം ഏകപക്ഷീയമായി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗല്‍വാന്‍ താഴ്വരയിലും പാംഗോങ്‌സോയിലും പിഎല്‍എ വലിയ തോതില്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. പിന്നീടുള്ള ഘട്ടങ്ങളില്‍ ഇന്ത്യയ്ക്ക് ഇത് ദോഷകരമാകുമെന്നതിനാല്‍ ഒരിക്കലും അനുവദിക്കാന്‍ ആകില്ല. അതുകൊണ്ട് ഗല്‍വാന്‍ വാലിയിലും പാംഗോങ്‌സ്റ്റോയിലുമുള്ള പിഎല്‍എയെ മെയ്മാസം മുമ്പുള്ള യാഥാര്‍ത്ഥ സ്ഥാനങ്ങളിലേക്ക് പറിച്ചുനടേണ്ടതുണ്ട്.

ഇനി എന്ത്?

ചൈന തുടര്‍ച്ചയായി ഡബിള്‍ ഗെയിം കളിക്കുകയും ഇന്ത്യയെ പിന്നില്‍ കുത്തുകയുമായിരുന്നു. ചൈനയെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് വീണ്ടും തെളിയിച്ചു. പട്രോളിംഗിന്റെയും പതിവ് സൈനികാഭ്യാസത്തിന്റെയും മറവില്‍ ഇത്തവണയും ഗാല്‍വാന്‍ താഴ്വര, പാംഗോങ്‌ത്സോ എന്നിവിടങ്ങളിലെ പ്രദേശങ്ങളും മറ്റും പിഎല്‍എ കൈവശപ്പെടുത്തി. ഇന്ത്യയുടെ പരമാധികാരവും പ്രദേശിക സമഗ്രതയും വിലപേശാനാവില്ല. തര്‍ക്ക പ്രദേശങ്ങളില്‍ പിഎല്‍എ മെയ് മാസം മുമ്പുണ്ടായിരുന്ന യഥാര്‍ത്ഥ സ്ഥാനങ്ങളിലേക്ക് മടങ്ങണം. അവര്‍ ആഗ്രഹിക്കുന്ന എല്‍എസിയിലുള്ള പ്രദേശത്ത് തുടരാന്‍ ഇന്ത്യ അനുവദിക്കില്ല. എല്‍എസി ഏകപക്ഷീയമായി മാറ്റാനുള്ള അവരുടെ ശ്രമം ഒരിക്കലും അംഗീകരിക്കുകയുമില്ല. ചൈന കാര്യങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടുള്ളതും സങ്കീര്‍ണ്ണവുമാക്കി. സന്ധി സംഭാഷണത്തിലൂടെ അവര്‍ ഒഴിഞ്ഞുപോകുമോ? അതിന് സാധ്യത കുറവാണ്. അവര്‍ ഒരു ലക്ഷ്യത്തോടെയാണ് വന്നത്, അതുകൊണ്ട് തന്നെ അവര്‍ അവിടെ തുടരും. അവര്‍ സ്വയം പിന്നോട്ടില്ലെങ്കില്‍ പിന്നെ ഇന്ത്യ എങ്ങനെ അവരെ പുറത്താക്കും?

Also read:  കേരളാ സെറാമിക്സിന്റെ നവീകരിച്ച പ്ലാന്റ്  ഉദ്ഘാടനം ഈ മാസം 22 ന് 

ചൈനയെ സമാധാനിപ്പിക്കുന്ന ഇന്ത്യയുടെ നയം ഒരിക്കലും വിലപോകില്ല. ചൈനയുടെ വൃത്തികെട്ട തന്ത്രങ്ങള്‍ വകവയ്ക്കാതെ, അവര്‍ക്ക് വഴങ്ങിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. അന്താരാഷ്ട്ര വേദികളില്‍ പോലും ഇന്ത്യ ചൈനയെ രൂക്ഷമായി വിമര്‍ശിച്ചിട്ടില്ല. ടിബറ്റ്, അക്‌സായി ചിന്‍, എല്‍എസിയില്‍ നിരവധി ലംഘനങ്ങള്‍, പാകിസ്താനെ പിന്തുണയ്ക്കല്‍, നേപ്പാള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ കലഹം ഉണ്ടാക്കുന്നു… അങ്ങനെ നീണ്ടുകിടക്കുകയാണ് ചൈനയുടെ തന്ത്രങ്ങള്‍..ചൈനയെ വേദനിപ്പിക്കാതെയും പ്രകോപിപ്പിക്കാതെയുമാണ് ഇന്ത്യ കൈകാര്യം ചെയ്യുന്നത്. ഈ മനോഭാവം രാജ്യം മാറ്റേണ്ടതുണ്ട്. അല്ലെങ്കില്‍ ഇതുപോലുള്ള ഓര്‍ക്കാപ്പുറത്തുള്ള ആക്രമണങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. ഇത് ഇന്ത്യയുടെ ഉയര്‍ന്ന സമയമാണ്. ആണവ ശേഷിയോടെയുള്ള ഏറ്റവും വലുതും ശക്തവുമായ ഇന്ത്യ, ചൈനയുടെ തന്ത്രപരമായ ഭീഷണിക്കെതിരെ ഉറച്ചുനില്‍ക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനായി ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്. രണ്ടും ഉടനടി ആരംഭിക്കണം.

ഹ്രസ്വകാലത്തേക്ക്, എല്‍എസിയിലുടനീളം ഇന്ത്യ വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്, തിരിച്ചടിക്കാന്‍ ഒരു അവസരവും നല്‍കരുത്. പിഎല്‍എയ്ക്ക് തര്‍ക്ക പ്രദേശം കൈവശപ്പെടുത്താന്‍ കഴിയുമെങ്കില്‍ നമുക്കും കഴിയും. നമ്മുടെ പക്കല്‍ ശക്തമായ പോയിന്റില്ലെങ്കില്‍ ചൈനയുമായുള്ള ചര്‍ച്ച അര്‍ത്ഥശൂന്യമാകും. ശക്തിയെ മാത്രമാണ് ചൈന ബഹുമാനിക്കുന്നുള്ളൂ. ചൈന എതിരാളിയാണെന്ന വസ്തുത ഒരിക്കലും നഷ്ടപ്പെടുത്തരുത്. അതിനായി ശേഷി വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ഒരു ദീര്‍ഘകാല പ്രക്രിയയായിരിക്കണം, സ്ഥിരതയുള്ളതായിരിക്കണം. പ്രതിസന്ധി ഉടലെടുക്കുമ്പോള്‍ മാത്രം നടത്തേണ്ട എസ്ഒഎസ് കുത്തിവെയ്പ്പല്ല.

ശക്തമായ സൈനിക ശക്തി ഇല്ലെങ്കില്‍ സാമ്പത്തിക ശക്തി കൈവരിക്കാനോ നിലനിര്‍ത്താനോ കഴിയില്ല. സൈനിക ശക്തി നിലനിര്‍ത്തുക എന്നല്ലാതെ ഇതിന് വേറൊരു മാര്‍ഗവുമില്ല.

ഇതോടൊപ്പം നയതന്ത്ര, രാഷ്ട്രീയ, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടരുകയും വേണം. അതുകൊണ്ട് തന്നെ ചൈനയ്ക്ക് ശക്തമായ മറുപടി നല്‍കുന്നതിനായി നയതന്ത്ര, സാമ്പത്തിക മേഖലകളില്‍ ഇപ്പോള്‍ ചിലഅടിയന്തര നടപടികള്‍ ആവശ്യമാണ്. ഇത് വേഗത്തില്‍ ചെയ്യുകയും വേണം. ഞങ്ങള്‍ സാമ്പത്തിക നടപടികളെക്കുറിച്ചുളള ചര്‍ച്ച നടത്തുമ്പോഴാണ് ബംഗ്ലാദേശില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 98 ശതമാനം ചരക്കുകളുടെ തീരുവ നീക്കുന്നതിനായുളള നടപടികളിലേക്ക് ചൈന നീങ്ങിയത്. ഇതുപോലുള്ള നടപടികള്‍ രാജ്യം സ്വീകരിക്കേണ്ടതുണ്ട്. ഇന്ത്യ സാമ്പത്തിക തിരിച്ചടി നല്‍കുകയാണെന്ന് ചൈനയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

ചൈനയുടെ നയങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷം അവയ്ക്കെതിരെ ഒരു ആക്ഷന്‍ പ്ലാന്‍ കൊണ്ടുവരേണ്ടത് ആവശ്യമാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോകത്തെ ഭൂരിഭാഗം പേരും ചൈനയമായി അസ്വസ്ഥമായിരിക്കുന്നതിനാല്‍ ചൈനക്കെതിരെ ഒരു ആക്ഷന്‍ പ്ലാന്‍ കൊണ്ട് വരാന്‍ ഇതിലും മികച്ച സമയം ഇനി ലഭിക്കില്ല. ചൈനയെ നേരിടാന്‍ ഇന്ത്യക്ക് ദേശീയ ഘടകങ്ങളെല്ലാം ഉള്‍പ്പെടുന്ന മികച്ച തന്ത്രം ആവശ്യമാണ്.

ഇന്തോ-ചൈന ബന്ധങ്ങളെല്ലാം പുനര്‍വിചിന്തനം ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ദലൈലാമയുമായുള്ള ബന്ധം മുതല്‍ ടിബറ്റ്, ഒരു ചൈന നയം, തായ്വാന്‍, ഹോങ്കോങ്, ക്വാഡ് എന്നിവരെ പിന്തുണയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ സ്വീകരിച്ച നയത്തിന്റെ പുനര്‍നിര്‍മ്മാണം അടിയന്തര ആവശ്യമാണ്. ഇത് നിസാരമായി തള്ളിക്കളയാന്‍ ആകില്ല. ഇന്ത്യയെപ്പോലെ തന്നെ ചൈനയുടെ ഓരോ നടപടിയും ചോദ്യം ചെയ്യപ്പെടണം. ചൈനയെ ബാധിക്കുന്ന തരത്തിലുള്ള സാമ്പത്തിക ഉപരോധത്തിനായി ഇന്ത്യ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ചൈന രഹിത സമ്പദ്വ്യവസ്ഥയാണ് ലക്ഷ്യം. ഇത് പൂര്‍ത്തിയാകാന്‍ ഒരുപാട് സമയം എടുക്കുമെങ്കിലും ദൃഢനിശ്ചത്തോട് കൂടി തന്നെ ചെയ്യാം.

കൂടാതെ, എല്‍എസി അതിര്‍ത്തി നിര്‍ണ്ണയിക്കാതെയുള്ള എല്ലാ കരാറുകളും അര്‍ത്ഥമില്ലാത്തവയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ തുടരും. ഉറച്ച മനസ്സോടെ വേണം പ്രവര്‍ത്തിക്കാന്‍. സമയമെടുത്താണെങ്കിലും ഫലം ഉണ്ടാകുമെന്നതില്‍ സംശയമില്ല.നൂറുവര്‍ഷത്തെ പദ്ധതി ക്ഷമയോടെ നടപ്പിലാക്കുന്ന ഒരു എതിരാളിയുമായി ഇടപെടുമ്പോള്‍ പെട്ടെന്ന് പരിഹാരമോ വിജയമോ ലഭിക്കണമെന്നില്ല.

Related ARTICLES

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

ജീവിതം സ്വപ്നങ്ങൾക്കരികെയെത്തിയപ്പോൾ… അഹമ്മദാബാദ് വിമാനാപകടത്തിൽ മലയാളി നഴ്‌സ് രഞ്ജിത മരണം

പത്തനംതിട്ട ∙സ്വപ്നങ്ങൾ സാക്ഷാത്കാരത്തിലേക്ക് എത്തുന്നതിനിടയിൽ ദാരുണമായ വ്യോമാപകടം ജീവിതത്തെ അവസാനിപ്പിച്ചു. പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ (38) അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ അപകടത്തിൽ മരിച്ചു. ബ്രിട്ടനിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. മൂന്ന്

Read More »

അഹമ്മദാബാദ് വിമാനം തകര്‍ന്ന് വീണത്: ഹോസ്റ്റലിലെ 5 വിദ്യാർത്ഥികൾ മരിച്ചു, 242 പേര്‍ മരിച്ചു എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ലണ്ടനിലേക്കുള്ള ബോയിങ് 787 ഡ്രീംലൈനർ വിമാനം തകർന്ന് വീണ ദുരന്തത്തിൽ ബിജെ മെഡിക്കൽ കോളജിലെ അഞ്ച് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. മേഘാനി നഗറിലെ യുജി ഹോസ്റ്റലിന്റെ മെസ് ഭാഗത്താണ്

Read More »

അഹമ്മദാബാദ് വിമാനാപകടം: “ഹൃദയഭേദകം” — പ്രധാനമന്ത്രി മോദി; കേന്ദ്ര–സംസ്ഥാന നേതാക്കള്‍ താത്കാലിക നടപടി സ്വീകരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്നുവീണ് നിരവധി പേര്‍ കൊല്ലപ്പെട്ട ദുരന്തത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനവുമായി രംഗത്തെത്തി. “ഹൃദയഭേദകവും വാക്കുകള്‍ക്ക് അതീതവുമായ” ദുരന്തമാണിതെന്ന് പ്രധാനമന്ത്രി അവഹേളിച്ചു. “അഹമ്മദാബാദിലെ ദുരന്തം ഞെട്ടിക്കുന്നതും അതീവ

Read More »

ടേക്ക് ഓഫിന് പിന്നാലെ ദുരന്തം: എയർ ഇന്ത്യയുടെ ബോയിങ് 787 തകർന്നു വീണു

അഹമ്മദാബാദ് ∙ അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്കിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം തകർന്നുവീണ്. വിമാനം പറന്നുയർന്ന കുറച്ച് നിമിഷങ്ങൾക്കകം തന്നെ തകർന്നുവീഴുകയായിരുന്നു. 230 യാത്രക്കാരും 12 ജീവനക്കാരുമായി മൊത്തം

Read More »

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം ജനവാസ മേഖലയില്‍ തകർന്നുവീണു

ന്യൂഡൽഹി: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു. മേഘാനിനഗറിന് സമീപം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിലാണ് വിമാനം തകർന്നുവീണത്. വിമാനത്താവളത്തിന് സമീപം ജനവാസ മേഖലയിലായിരുന്നു സംഭവം. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍

Read More »

POPULAR ARTICLES

87 വിമാനങ്ങൾ റദ്ദാക്കി: എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർ ദുരിതത്തിൽ, അവധിക്കാല യാത്രകൾ അനിശ്ചിതത്വത്തിൽ

അബുദാബി : എയർ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റുകൾ ബുക്ക് ചെയ്ത നിരവധി പ്രവാസി മലയാളികൾ അവധിക്കാല യാത്രകൾക്ക് മുന്നിൽ വലിയ അനിശ്ചിതത്വം നേരിടുകയാണ്. ആഴ്ചയിൽ 108 സർവീസുകൾ നടത്തുന്ന എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 87

Read More »

കുടുംബ വിസക്കാര്‍ക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നു; തൊഴിൽ വിപണിയിലെ പ്രവേശനം എളുപ്പമാക്കി ഖത്തർ

ദോഹ: ഖത്തറിൽ കുടുംബ വിസയിൽ താമസിക്കുന്ന പ്രവാസികളുടെ ഭാര്യകൾക്കും മക്കൾക്കും ഇനി തൊഴിൽ വിപണിയിൽ പ്രവേശിക്കാനുള്ള മാർഗങ്ങൾ കൂടുതൽ എളുപ്പമാകും. ഖത്തർ തൊഴിൽ മന്ത്രാലയം ഈ പുതിയ സൗകര്യത്തെ കുറിച്ച് വിശദീകരിച്ചു. പ്രവാസികളുടെ ആശ്രിതരായ

Read More »

‘അലങ്കിത്’ വൈകിയതോടെ വി.എഫ്.എസ് സേവനം നീട്ടുന്നു; ഇന്ത്യൻ പ്രവാസികൾ പ്രതിസന്ധിയിൽ

ദമ്മാം: സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് വിസ, പാസ്‌പോർട്ട് ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ നൽകാൻ ഇന്ത്യൻ എംബസിയുടെ പുതിയ കരാർ നേടിയ ‘അലങ്കിത് അസൈൻമെന്റ് ലിമിറ്റഡ്’ സേവനം ആരംഭിക്കാൻ വൈകുകയാണ്. നിലവിൽ ഈ മേഖലയിൽ

Read More »

കുവൈത്തിൽ ഫയർഫോഴ്‌സ് പരിശോധന ശക്തമാക്കി; നിരവധി സ്ഥാപനങ്ങൾ അടച്ചു

കുവൈത്ത് സിറ്റി: തീപിടിത്ത അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ജനറൽ ഫയർഫോഴ്‌സ് വിവിധ സ്ഥാപനങ്ങളിലേയും കെട്ടിടങ്ങളിലേയും പരിശോധന ശക്തമാക്കിയിരിക്കുന്നത്. ഷുഐബ് ഇൻഡസ്ട്രിയൽ മേഖലയിലാണ് ഏറ്റവും പുതിയ പരിശോധനകൾ നടന്നത്, ഇതിൽ നിരവധി

Read More »

ഉച്ചവിശ്രമ നിയമലംഘനം: പരാതി നൽകാം, മന്ത്രാലയം മുന്നറിയിപ്പുമായി

ദോഹ: വേനൽക്കാലത്ത് കഠിനമായ ചൂടിൽ തൊഴിലാളികൾക്കുള്ള ആശ്വാസമായി കരുതപ്പെടുന്ന ഉച്ചവിശ്രമ നിയമം ലംഘിക്കുന്നതിനെതിരെ ശക്തമായ നടപടിയുമായി കത്തർ തൊഴിൽ മന്ത്രാലയം. 2024 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമം പ്രകാരം, രാവിലെ

Read More »

ഇസ്രയേൽ–ഇറാൻ സംഘർഷം: യാത്രക്കാർക്ക് സുരക്ഷിത ബദൽ മാർഗം ഒരുക്കി കുവൈത്ത്

കുവൈത്ത് സിറ്റി: ഇസ്രയേൽ–ഇറാൻ സംഘർഷം മൂലം വ്യോമഗതാഗതം നിലച്ചതിനെ തുടർന്ന് അതിർത്തികളിൽ കുടുങ്ങിയ വേറിട്ട രാജ്യങ്ങളിൽപ്പെട്ട യാത്രക്കാർക്ക് സഹായഹസ്തം നീട്ടി കുവൈത്ത്. വെള്ളിയാഴ്ച ഇസ്രയേൽ ഇറാനിൽ ആക്രമണം ആരംഭിച്ചതിനെ തുടർന്നാണ് ഇറാൻ വ്യോമഗതാഗതം താത്കാലികമായി

Read More »

യുഎഇ–കാനഡ ബന്ധം കൂടുതൽ ശക്തമാകുന്നു: ഉന്നതതല ചർച്ചകൾ ഒട്ടാവയിൽ

അബുദാബി/ഒട്ടാവ: യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻയും കാനഡയുടെ വിദേശകാര്യ മന്ത്രിയായ അനിത ആനന്ദ്യുമാണ് ഒട്ടാവയിൽ ഉന്നതതല കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ദ്വൈപക്ഷിക ബന്ധം കൂടുതൽ

Read More »

വിദേശ വ്യാപാരത്തിൽ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് യുഎഇയിൽ പുതിയ മന്ത്രാലയം

ദുബായ്: യുഎഇയുടെ വിദേശ വ്യാപാര രംഗത്ത് വലിയ മുന്നേറ്റം ലക്ഷ്യമിട്ട്, പുതിയ വിദേശ വ്യാപാര മന്ത്രാലയം രൂപീകരിക്കുകയും, ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയെ അതിന്റെ മന്ത്രിയായി നിയമിക്കുകയും ചെയ്തതായി ഷെയ്ഖ് മുഹമ്മദ്

Read More »