എം. ജീവൻലാൽ
കിച്ചൺ ട്രഷേഴ്‌സ് ഗോൾഡൻ ടർമറിക് ഹെൽത്ത് ഡ്രിങ്ക് മിക്‌സ്
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് കേരളത്തിലെ മുൻനിര മസാല, സുഗന്ധവ്യഞ്ജന ഉൽപ്പന്ന നിർമ്മാതാക്കളായ കിച്ചൺ ട്രഷേഴ്‌സ് ഗോൾഡൻ ടർമറിക് ഹെൽത്ത് ഡ്രിങ്ക് മിക്‌സ് പുറത്തിറക്കി. ലോകത്തിലെ ഏറ്റവും വലിയ കുർകുമിൻ ഉത്പാദകരായ സിന്തൈറ്റാണ് കിച്ചൺ ട്രഷേഴ്‌സിന് വേണ്ടി ഉൽപ്പന്നം വികസിപ്പിച്ചത്.
കുർകുമിനും ത്രികടുവും സമ്പുഷ്ടമായുള്ള ഗോൾഡൻ ടർമറിക് ഹെൽത്ത് ഡ്രിങ്ക് മിക്‌സ് കോവിഡ് സാഹചര്യത്തിൽം മികച്ച പാനീയങ്ങളിൽ ഒന്നാണെന്ന് നിർമ്മാതാക്കൾ പറഞ്ഞു. പ്രധാന ഘടകമായ കുർകുമിൻ മഞ്ഞളിൽ നിന്നാണ് നിർമ്മിക്കുന്നത്. മഞ്ഞളിന്റെ പ്രധാന ബയോ ആകടീവ് ഘടകമായ കുർക്കുമിന് ആൻറി ഇൻഫ്‌ളമേറ്ററി, ആന്റിഓക്‌സിഡന്റ്, ഇമ്യൂണോമോഡുലേറ്ററി ഗുണങ്ങളുമുണ്ട്. രോഗപ്രതിരോധ കോശങ്ങളുടെ വളർച്ചയെയും പ്രവർത്തനങ്ങളെയും സ്വാധീനിക്കുന്ന ഘടകം രോഗപ്രതിരോധവ്യവസ്ഥയുടെ പ്രവർത്തനം നിയന്ത്രിക്കും. വൈറൽ, പകർച്ചവ്യാധികൾക്കെതിരെ പോരാടാനും കഴിയും. കുരുമുളക്, തിപ്പലി, ഇഞ്ചി എന്നിവയുടെ മിശ്രിതമാണ് പ്രധാന ഘടകമായ ത്രികടു.
ബ്രാൻഡ് അംബാസിഡർ കൂടിയായ നടി മഞ്ജുവാര്യർ കിച്ചൺ ട്രെഷേഴ്‌സിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി ഉൽപ്പന്നം പുറത്തിറക്കി.
കോവിഡ് 19 വ്യാപനമാണ് ഗോൾഡൻ ടർമറിക് ഹെൽത്ത് ഡ്രിങ്ക് മിക്‌സ് പുറത്തിറക്കാൻ പ്രചോദിപ്പിച്ചതെന്ന് കിച്ചൺ ട്രെഷേഴ്‌സ് സി.ഇ.ഒ അശോക് മാണി പറഞ്ഞു. ഗുണസമ്പുഷ്ടമായ കുർകുമിന്റെ സാന്നിധ്യമാണ് കിച്ചൻ ട്രെഷേർസ് ഗോൾഡൻ ടർമറിക് മിൽക്കിനെ രോഗപ്രതിരോധശേഷിയിൽ ഫലപ്രദമാക്കുന്നത്. മഞ്ഞളിൽ നിന്ന് തയ്യാറാക്കുന്ന കുർകുമിൻ മഞ്ഞളി നേക്കാൾ 50ഇരട്ടി ശക്തി ഉള്ളതും പ്രതിരോധശേഷി കൂട്ടുന്നതുമാണ്.
250 ഗ്രാം ഉൽപ്പന്നത്തിന്റെ വില 249 രൂപയാണ്. തുടക്കത്തിൽ 199 രൂപക്ക് ലഭിക്കും. ഓൺലൈനിലും ഷോപ്പുകളിലും സംസ്ഥാനത്തിന് പുറത്തുള്ള പ്രധാന മെട്രോകളിലും ലഭിക്കും.
കിൻഡർ ക്രീമി സ്‌നാകുമായി ഫെറേറോ
കിൻഡർ ബ്രാൻഡുമായി ചേർന്ന് ഫൈറേറോ പുതിയ കിൻഡർ ക്രീമി സ്‌നാക്ക് പുറത്തിറക്കി. പശുവിൻ പാലിന്റെയും വിറ്റാമിൻ ബി 12 ന്റെയും ഗുണങ്ങളടങ്ങിയ ചെറിയ സ്‌നാക്കാണിത്. കൊച്ചി, ബംഗംളൂരു തുടങ്ങി പ്രധാന നഗരങ്ങളിൽ ലഭിക്കും. റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും സ്റ്റോറുകളിലും ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഉൽപ്പന്നം വാങ്ങാൻ കഴിയും. 20 രൂപയാണ് വില.
പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച സ്‌നാക്കാണിത്. 80 ശതമാനത്തിലധികം അസംസ്‌കൃത വസ്തുക്കളും പ്രാദേശികമായി സംഭരിച്ച് പൂനെ ബാരാമതിയിലെ പ്ലാന്റിൽ കിൻഡർ ക്രീമി നിർമ്മിക്കുന്നത്. പുതിയ ഉത്പന്നത്തിലൂടെ ഇന്ത്യയുടെ ചോക്ലേറ്റ് വിഭാഗത്തിൽ പ്രവർത്തനം വ്യാപിപിക്കാനാണ് ഫെറേറോ ഇന്ത്യ ലക്ഷ്യമിടുന്നത്.
പരിസ്ഥിതി സൗഹൃദ ക്യാരി ബാഗുകളുമായി ബയോഗ്രീൻ
പെരിസ്ഥിതിക്ക് ഇണങ്ങുന്നതും ഈടുനിൽക്കുന്നതുമായ തുണി കൊണ്ടുള്ള ക്യാരി ബാഗുകൾ വിപണിയിലിറക്കി. കൊച്ചിയിലെ ബയോഗ്രീൻ എന്റർെ്രെപസസാണ് തുണികൊണ്ട് നിർമ്മിച്ച വിവിധ അളവിലുള്ള സഞ്ചികൾ അവതരിപ്പിച്ചത്. മുപ്പത് കിലോ വരെ താങ്ങാൻ ശേഷിയുള്ള സഞ്ചികളും ബയോഗ്രീൻ വിപണിയിലിറക്കി.
കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ കമ്പോള വിലയിൽ നിന്ന് പത്ത് ശതമാനം കുറവിലാകും ബയോഗ്രീൻ ക്യാരി ബാഗുകൾ ലഭ്യമാകുക. ലാഭവിഹിതത്തിന്റെ അഞ്ച് ശതമാനം പ്രൊഫ. എം.കെ സാനു രക്ഷാധികാരിയായ ഫേസ് ഫൗണ്ടേഷന്റെ സേവന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.
ബയോഗ്രീൻ ബാഗ് നിർമ്മാണ യൂണിറ്റ് വൈപ്പിനിലെ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അജ്മൽ ബിസ്മി ഗ്രൂപ്പ് സി.എം.ഡി വി.എ. അജ്മൽ ബയോഗ്രീൻ സഞ്ചികൾ വിപണിയിലിറക്കി. ആദ്യ വിൽപന പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസിയ ജമാൽ നിർവഹിച്ചു. വിവരങ്ങൾക്ക്: 9207528123