താനാളൂര്‍ സ്വദേശി കുഞ്ഞിപ്പാത്തുമ്മയുടെ മൃതദേഹമാണ് പുറത്തെടുത്തത്. മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുത്തത്.
മലപ്പുറം: മലപ്പുറം താനാളൂരിര്‍ ആറുമാസം മുമ്പ് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ട ത്തി നായി പുറത്തെടുത്തു. താനാളൂര്‍ സ്വദേശി കുഞ്ഞിപ്പാത്തുമ്മയുടെ മൃതദേഹമാണ് പുറത്തെടുത്ത ത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 30നാണ് 85 വയസ്സുള്ള കുഞ്ഞിപ്പാത്തുമ്മ മരിച്ചത്.
മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃത ദേഹം പുറത്തെടുത്തത്. അവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. മക്കളില്ല. ഇവരുടെ സ്വത്തു ക്കള്‍ ഡിസംബര്‍ 29 ന് സഹോദരന് രജിസ്റ്റര്‍ ചെയ്തു നല്‍കിയിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ കുഞ്ഞിപ്പാ ത്തുമ്മ മരിച്ചു.
ഈ മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് മറ്റു ബന്ധുക്കള്‍ രംഗത്തെത്തിയത്. സ്വത്തു തട്ടിയെടു ത്തശേഷം വൃദ്ധയെ അപായപ്പെടുത്തിയതാണോ എന്നാണ് ഇവരുടെ സംശയം പ്രകടിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.











