വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാക്രമീകരണങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ പ്രോട്ടോക്കോള്‍ വിദ്യഭ്യാസ, ഗതാഗതമന്ത്രിതല ചര്‍ച്ചയില്‍ അംഗീകരി ച്ചു
തിരുവനന്തപുരം: സ്‌കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടിസി സ്റ്റുഡന്റ് ബോണ്ട് സര്‍വിസ് ആരംഭിക്കാന്‍ തീരുമാനിച്ചു.വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ഗതാഗതമന്ത്രി ആന്റണി രാജു വും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ബോണ്ട് സര്‍വിസ് ആവശ്യമുള്ള സ്‌കൂളുകള്‍ അത ത് കെഎസ്ആര്‍ടിസി ഡിപ്പോയുമായി ബന്ധപ്പെടണം.
വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ പ്രോട്ടോക്കോള്‍ വിദ്യഭ്യാസ, ഗതാഗതമന്ത്രിതല ചര്‍ച്ചയില്‍ അംഗീകരിച്ചു. മാര്‍ഗ നിര്‍ ദേശങ്ങള്‍ എല്ലാ സ്‌കൂളുകള്‍ക്കും കൈമാറും. സ്‌കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ ടിസി ബോണ്ട് സര്‍വ്വീസുകള്‍ അനുവദിക്കും. ഇതിനുള്ള നിരക്ക് ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതരും കെ എസ്ആര്‍ടിസിയും ചേര്‍ന്ന് തീരുമാനി ക്കും. കെഎസ്ആര്‍ടിസി ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള കണ്‍സഷന്‍ അതേപടി തുടരും.
സ്‌കൂളുകളുമായി ചര്‍ച്ച ചെയ്ത് നിരക്ക് തീരുമാനിക്കും. മറ്റ് വാഹനങ്ങളുടെ നിരക്കിനെക്കാള്‍ കുറ വായിരിക്കും ബോണ്ട് സര്‍വിസുകള്‍ക്കെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ദൂരത്തിനനുസരി ച്ചാകും നിരക്കുകള്‍ തീരുമാനിക്കുക.
ഒക്ടോബര്‍ 20ന് മുമ്പ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളിലെത്തി ബസുകളുടെ ക്ഷ മത പരിശോധിച്ച് ട്രാവല്‍ പ്രോേട്ടാകോള്‍ അനുസരിച്ച ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് 2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെയു ള്ള റോഡ് നികുതി ഒഴിവാക്കണമെന്ന് സര്‍ക്കാറി നോട് ഗതാഗതവകുപ്പ് ആവശ്യപ്പെടും. ബോണ്ട് സര്‍വിസില്‍ കണ്‍സഷന്‍ നിരക്കില്‍ കുട്ടികളെ കൊണ്ടുപോകാനാകില്ലെന്നും ചോദ്യങ്ങള്‍ക്ക് മറു പടിയായി മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കലില്‍ വിശദമായ മാര്‍ഗ്ഗരേഖ ഒക്ടോബര്‍ അഞ്ചിനകം പുറത്തിറക്കും. ഉച്ചവരെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകള്‍, ഒരു ബെഞ്ചില്‍ രണ്ട് കുട്ടികളിലധികം ഇരുത്തില്ല. ഉച്ചഭക്ഷണം സ്‌കൂളില്‍ ഉണ്ടാവില്ല തുടങ്ങിയ കാര്യങ്ങളില്‍ ധാരണയായിട്ടുണ്ട്. ഓരോ സ്‌കൂളുകളിലും കുട്ടികളുടെ എണ്ണം നോക്കി ബാച്ച് തിരിക്കണം. ഓണ്‍ലൈന്‍ ക്ലാസിന്റെ സമയ ത്തില്‍ മാറ്റം വരുത്തണമോ എന്ന കാര്യത്തിലും തീരുമാനമെടുക്കും.