വാളയാര്‍ വനമേഖലയില്‍ പടര്‍ന്ന കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. മണിക്കുന്ന് മലയ്ക്ക് മുകളിലെ വനഭാഗത്താണ് തീ ആദ്യം പടര്‍ന്നത്. ഇന്ന് വൈകിട്ടോടെ യാണ് തീപിടിത്തമുണ്ടായത്. ഫയര്‍ ഫോഴ്സും, വനപാലക സംഘവും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പാലക്കാട്: വാളയാര്‍ വനമേഖലയില്‍ പടര്‍ന്ന കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. മണി ക്കുന്ന് മലയ്ക്ക് മുകളിലെ വനഭാഗത്താണ് തീ ആദ്യം പടര്‍ന്നത്. ഇന്ന് വൈകിട്ടോടെയാണ് തീപിടിത്തമു ണ്ടായത്. ഫയര്‍ഫോഴ്സും, വനപാലക സംഘവും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുക യാണ്. കനത്ത ചൂട് മൂലമാണ് കാട്ടുതീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഏറെ നേരമായിട്ടും തീ ഇ നിയും നിയന്ത്രണ വിധേയമായിട്ടില്ല.
വാളയാര്‍ മടശേരി മോഴമണ്ഡപം മലയിലാണ് മാര്‍ച്ച് 12ന് ആദ്യം കാട്ടുതീ പടര്‍ന്നത്. പിന്നാലെ മറ്റു പ്രദേശ ങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. മൂന്നു കിലോമീറ്റര്‍ കാട് ഇന്നലെ കത്തി നശിച്ചിരുന്നു. കനത്ത ചൂടി നൊപ്പമാണ് വാളയാറില്‍ കാട്ടുതീ കൂടി പടരുന്നത്. പാലക്കാടിന്റെ കിഴക്കന്‍ മേഖലയിലാണ് ചൂട് കൂടുത ല്‍. മലമ്പുഴ അണക്കെ ട്ടില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.
അതേസമയം, വാളയാര്‍ അട്ടപ്പള്ളം താഴ്‌വാരയില്‍ കാട്ടുതീ പടരുകയാണ്. ശനിയാഴ്ച ആരംഭിച്ച തീ ഇതി നോടകം താഴ്‌വരയില്‍ നിന്നും മലമുകളിലേയ്ക്ക് എത്തിയിട്ടുണ്ട്. അഗ്‌നിശമന സേനയുടെ 40 അംഗ യൂ ണിറ്റ് ശ്രമിച്ചിട്ടും തീയണയ്ക്കാന്‍ സാധിച്ചിട്ടില്ല. നിലവില്‍ തീ കൂടുതല്‍ ഇടങ്ങളിലേയ്ക്ക് പടരാതിരിക്കാനാണ് അഗ്‌നിശമന സേന ശ്രമിക്കുന്നത്.
താപനില മൂന്ന് ഡിഗ്രിവരെ ഉയരാന്‍ സാധ്യത;
ആറ് ജില്ലകളില്‍ മുന്നറിയിപ്പ്
ആറ് ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യത യെന്ന് കേന്ദ്രകാലാവസ്ഥവകുപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലക ളിലാണ് മുന്നറിയിപ്പ് ഉഷ്ണ തരംഗ ജാഗ്രത മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറ പ്പെടുവിച്ചു. പൊതു ജനങ്ങള്‍ കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയി പ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.











