Web Desk
തുടര്‍ച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രാളിന് ലിറ്ററിന് 51 പെെസയും ഡീസലിന് ലിറ്ററിന് 61 പെെസയുമാണ് വര്‍ധിപ്പിച്ചത്. പതിനാല് ദിവസം കൊണ്ട് പെട്രോള്‍ ലിറ്ററിന് ഏഴ് രൂപ 65 പെെസയാണ് കൂടിയത്. ഡീസലിന് ലിറ്ററിന് ഏഴ് രൂപ 86 പെെസയുമാണ് കൂടിയത്. രാജ്യത്ത് ഇപ്പോള്‍ പെട്രോള്‍ ലിറ്ററിന് 78 രൂപ 83 പെെസയും ഡീസലിന് 77 രൂപ 67 പെെസയുമാണ്. ക്രൂഡ് ഒയിലിന് 42 രൂപ 19 പെെസയാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസർക്കാർ എക്‌സൈസ് നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് വില വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്.