റിയാദ് : മെട്രോയുടെ ഓറഞ്ച് ലൈനിൽ രണ്ട് പുതിയ സ്റ്റേഷനുകൾ കൂടി പ്രവർത്തനം തുടങ്ങിയതായി റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് പ്രഖ്യാപിച്ചു. അൽ രാജ്ഹി മോസ്ക് സ്റ്റേഷൻ, ജറീർ ഡിസ്ട്രിക്റ്റ് സ്റ്റേഷൻ എന്നിവയാണ് പുതിയ സ്റ്റേഷനുകൾ.റിയാദ് മെട്രോയുടെ മൂന്നാമത്തെ ലൈനാണ് ഓറഞ്ച് ലൈൻ. മദീന റോഡിൽ നിന്ന് പ്രിൻസ് സാദ് ബിൻ അബ്ദുൾറഹ്മാൻ അൽ അവ്വൽ റോഡിലേക്ക് 40.7 കിലോമീറ്റർ നീളമാണ് ഓറഞ്ച് ലൈനിലുള്ളത്.
