English हिंदी

Blog

ABU-DHABI-UNIVERSITY

Web Desk

കോവിഡ്-19 നെതിരായ പോരാട്ടം തുടരുമ്പോഴും ജാഗ്രത മുന്‍നിര്‍ത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനൊരുങ്ങുകയാണ് യുഎഇ. സ്‌കൂള്‍, നഴ്‌സറി, യൂണിവേഴ്‌സിറ്റി എന്നിവ സെപ്തംബറില്‍ തുറക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ വകുപ്പ് വക്താവ് അനൗഡ് അബ്ദുള്ള അല്‍ ഹാജി അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാലിക്കേണ്ട പ്രോട്ടോക്കോളുകള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടുണ്ട്.

Also read:  പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഇരയെ വിവാഹം ചെയ്താലും ശിക്ഷ റദ്ദാക്കില്ല,വിചാരണ നേരിടാന്‍ കോടതി നിര്‍ദേശം

പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍

1. എല്ലാ ദിവസവും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ശരീര ഊഷ്മാവ് പരിശോധിക്കുക

2. എല്ലാ സമയവും രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുക. അതിനായി സ്‌കൂളുകളിലേയും കോളെജുകളിലെയും ഒരു ക്ലാസ്‌റൂമിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുക. സ്‌കൂള്‍ ബസുകളില്‍ പരമാവധി 30 വിദ്യാര്‍ത്ഥികളെ മാത്രം കയറ്റുക.

Also read:  സ്വര്‍ണക്കടത്ത് കേസ്; ജാമ്യം തേടി പ്രതികള്‍ കോടതിയില്‍

3. ഇടയ്ക്കിടെ പരിസരം അണുവിമുക്തമാക്കുക.

4. മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഭക്ഷണം കൈകാര്യം ചെയ്യുക. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭക്ഷണം പങ്കിടുന്നത് അനുവദിക്കരുത്.

Also read:  ഗള്‍ഫിലെ സ്‌കൂളുകള്‍ തുറക്കാന്‍ ഇനി ഒരാഴ്ച, ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

5. പ്രത്യേക ആരോഗ്യ അവസ്ഥയിലുള്ള കുട്ടികളുടെ കേസുകള്‍ സൂക്ഷമമായി മന്ത്രാലയം നിരീക്ഷിക്കും.

6. ഒത്തുചേരലുകള്‍ ഒഴിവാക്കുക. വിനോദയാത്ര, ആഘോഷങ്ങള്‍, പഠന ക്യാമ്പുകള്‍, സ്‌പോര്‍ട്‌സ് എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവെക്കുക.

7. സ്‌കൂള്‍ പ്രവര്‍ത്തന സമയങ്ങളില്‍ അറ്റക്കുറ്റപണിക്കും മറ്റുമായി ജോലിക്കാരെ പ്രവേശിപ്പിക്കരുത്