English മലയാളം

Blog

election

 

തിരുവനന്തപുരം: കോവിഡ് രോഗികള്‍ക്ക് വോട്ടു ചെയ്യാന്‍ വിജ്ഞാപനമിറക്കി. കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പോളിംഗ് ബൂത്തില്‍ നേരിട്ടെത്തി വോട്ടു ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് പുതിയ നിയമം. തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ വൈകിട്ട് അഞ്ച്  മുതല്‍ ആറുവരെയുള്ള ഒരു മണിക്കൂര്‍ ഇതിന് പ്രത്യേക സൗകര്യമൊരുക്കും.

Also read:  വെഞ്ഞാറമൂട്ടിൽ കൊല്ലപെട്ട ഡി വൈ എഫ് ഐ പ്രവർത്തകരുടെ വീടുകൾ ആരോഗ്യ മന്ത്രി കെ കെ ശൈലജ സന്ദർശിച്ചു. 

കോവിഡ് രോഗികള്‍ക്ക് വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ തപാല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ സാധിക്കും. അതിന് ശേഷം കോവിഡ് ബാധിക്കുന്നവര്‍ക്കാണ് പ്രത്യേകം അനുവദിച്ച സമയത്ത് വോട്ട് ചെയ്യാന്‍ അവസരം. കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സമയം കണ്ടെത്തണമെന്നാണ് ഓര്‍ഡിനന്‍സില്‍ പറഞ്ഞിരിക്കുന്നത്.

Also read:  കെ. ജയമോഹന്‍ തമ്പിയുടെ കൊലപാതകത്തില്‍ മകന്‍ അശ്വിന്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മാത്രമല്ല, തൊട്ടടുത്ത ദിവസങ്ങളില്‍ കോവിഡ് ബാധിച്ചവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. പിപിഇ കിറ്റ് അടക്കമുള്ള സജ്ജീകരണങ്ങള്‍ ഇതിനായി ഏര്‍പ്പെടുത്തും.

Also read:  തദ്ദേശ തെരെഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വേണ്ടത് 26,600 ലിറ്റര്‍ സാനിറ്റൈസര്‍, 85,300 മാസ്‌ക്, 1.12 ലക്ഷം ഗ്ലൗസ്

കഴിഞ്ഞ ദിവസമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേക സമയം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. കോവിഡ് രോഗികള്‍ക്ക് വോട്ടുചെയ്യാനുള്ള അവസരമൊരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.