രാജ്യത്ത് വീണ്ടും കോവിഡ് പ്രതിദിന രോഗികള്‍ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതു തായി 3,545 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂ റിനുള്ളില്‍ 17 മരണങ്ങളും റി പ്പോര്‍ട്ട് ചെയ്തു
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് പ്രതിദിന രോഗികള്‍ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാ
ജ്യത്ത് പുതുതായി 3,545 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണി ക്കൂറിനുള്ളില്‍ 17 മരണ ങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ കണ ക്കനുസരിച്ച്, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനവും പ്രതിവാര പോസിറ്റി വിറ്റി നിരക്ക് 0.70 ശതമാനവുമാണ്.
കഴിഞ്ഞ ദിവസത്തേക്കാള്‍ 8.2 ശതമാനം രോഗികളാണ് ഇന്ന് കൂടുതലായി റിപ്പോര്‍ ട്ട് ചെയ്തിരിക്കുന്നത്. ഇ തില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുള്ളത് ഡല്‍ഹി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ്. ഡ ല്‍ഹി 1365, ഹരിയാന- 534, ഉത്തര്‍പ്ര ദേശ്- 356, കേരളം- 342, മഹാരാഷ്ട്ര- 233 എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന രോഗി കളുടെ കണക്ക്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രതിദിന രോഗികളില്‍ 79.82 ശതമാനവും മേല്‍ പ്പറഞ്ഞ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഡല്‍ഹിയില്‍ മാത്രം 38.5 ശതമാനം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു.
വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍
ഉയരുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
മൂന്നാഴ്ചയായി ആയിരത്തിന് മുകളിലാണ് ഡല്‍ഹിയിലെ കോവിഡ് കേസുകള്‍. രോഗലക്ഷണമുള്ള വരെ മാത്രം പരിശോധനക്ക് വിധേയമാക്കുന്നത് കൊണ്ടാണ് കേസുക ള്‍ കുറയുന്നതെന്നാണ് ഡോ ക്ടര്‍മാര്‍ പറ യുന്നത്. ലക്ഷണമില്ലാത്ത നിരവധി രോഗികള്‍ സംസ്ഥാനത്തുണ്ടാകാം. അവരില്‍ നി ന്നും നിരവധി പേര്‍ ക്ക് രോഗം പടരാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.
നിലവില്‍ 19,688 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. അതേസമയം കഴിഞ്ഞ ദിവസത്തേക്കാള്‍ 31 സ ജീവ രോഗികള്‍ ഇന്ന് കുറഞ്ഞിട്ടുണ്ട്. 3,549 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയിരുന്നു. 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്.











