വൈദ്യുതി നിലയങ്ങളിലെ കല്‍ക്കരി ക്ഷാമം രൂക്ഷമാവുകയും കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന വൈദ്യുതിയു ടെ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ പവര്‍ക്കട്ട് അടക്കമുള്ള നടപ്പിലാക്കാനുള്ള ഉദ്ദേശത്തിലാണ് കെ എസ്ഇബി
ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായത് കേരളത്തിലെയും വൈദ്യുതി വിതരണം മുടങ്ങി യേക്കുമെന്നു കെഎസ്ഇബിയുടെ മുന്നറിയിപ്പ്. വൈദ്യുതി നിലയങ്ങളിലെ കല്‍ക്കരി ക്ഷാമം രൂക്ഷമാവു കയും കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന വൈദ്യുതിയുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ പവര്‍ക്കട്ട് അടക്ക മുള്ള നടപ്പിലാക്കാനുള്ള ഉദ്ദേശത്തിലാണ് കെഎസ്ഇബി.വൈകീട്ട് ആറ് മുതല്‍ രാത്രി 11 വരെയുള്ള സമ യത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് കെഎസ്ഇബി ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്നത്.
രാജ്യത്തെ കല്‍ക്കരി ക്ഷാമം കേരളത്തെ ബാധിച്ചു കഴിഞ്ഞതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യ ക്തമാക്കി. കൂടംകുളത്തു നിന്ന് ഇന്നലെ 30 ശതമാനം മാത്രമാ ണ് വൈദ്യുതി ലഭിച്ചത്. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന 1000 മെഗാവാട്ടിലും കുറവുണ്ടായി. ഇങ്ങനെ പോയാല്‍ പവര്‍ക്കട്ട് അടക്കം നടപ്പിലാക്കേണ്ട നി വൃത്തിയില്ലാത്ത സാഹചര്യമാണ് വരാന്‍ പോകുന്നതെന്ന് മന്ത്രി പറഞ്ഞു. പവര്‍ക്കട്ട് ഒഴിവാക്കി ചില നിയ ന്ത്രണങ്ങള്‍ കൊണ്ടു വരുന്നതടക്കമുള്ളവ നടപ്പിലാക്കാനുള്ള ശ്രമങ്ങളുമുണ്ട്.
അതേസമയം കല്‍ക്കരി പ്രതിസന്ധി ആറ് മാസത്തോളം ഉണ്ടാകുമെന്ന സൂചനകളാണ് ഇപ്പോള്‍ കേന്ദ്ര ത്തില്‍ നിന്ന് പുറത്തു വരുന്നത്. അങ്ങനെ വന്നാല്‍ അടുത്ത വേന ല്‍ കാലം ആകുമ്പോഴേയ്ക്കും കേരള ത്തിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യമുണ്ടാകും. ഇത് മുന്നില്‍ കണ്ടാണ് ചില കടുത്ത നടപടികള്‍ വേണ്ടി വരു മെന്ന സൂചനകള്‍ മന്ത്രി നല്‍കിയിരിക്കുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കല്‍ക്കരി ഖനനവും ചര ക്ക് നീക്കവും തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. തമിഴ്നാടും ഒഡീഷയും ഉള്‍പ്പെടെയുള്ള സം സ്ഥാനങ്ങള്‍ വൈദ്യുതി വിതരണം മുടങ്ങുമെന്ന ആശങ്ക നേരത്തേ പങ്കുവച്ചിരുന്നു. രാജ്യത്തെ ആകെ വൈദ്യുതിയുടെ 70 ശതമാനവും ഉത്പാദിപ്പിക്കുന്നത് 135 കല്‍ക്കരി താപവൈദ്യുത നിലയങ്ങളിലാണ്. എന്നാല്‍, ഇതില്‍ പകുതിയിലേറെ നിലയങ്ങളിലും മൂന്നു ദിവസത്തെ ഉത്പാദനത്തിനുള്ള കല്‍ ക്കരി മാത്രമാണ് അവശേഷിക്കുന്നത്.
അതിനിടെ, കല്‍ക്കരി വിതരണം വരും ദിവസങ്ങളില്‍ മെച്ചപ്പെടുമെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇറ ക്കുമതി കല്‍ക്കരിയുടെ വില വര്‍ധനയടക്കമുള്ള കാര്യങ്ങളാണ് നിലവിലെ പ്രതിസന്ധിക്കു പിന്നില്‍. ക ല്‍ക്കരി മന്ത്രാലയത്തിന്റെ അധ്യക്ഷതയില്‍ മന്ത്രിതല ഉപസമിതി രണ്ടാഴ്ചയില്‍ ഒരിക്കല്‍ കല്‍ക്കരി ലഭ്യത വിലയിരുത്തുന്നുണ്ട്. അടുത്ത മൂന്നു ദിവസങ്ങളില്‍ 1.6 ദശലക്ഷം ടണ്‍ വീതം കല്‍ക്കരി ഊര്‍ജമേഖലയ്ക്ക് ഉറപ്പാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.