കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവ് അന്തരിച്ചു.കോവിഡ് മുക്തനായതിന് പിന്നാലെ ആരോഗ്യനില വഷളാവു ക യായിരുന്നു.
മുംബൈ : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപി യുമായ രാജീവ് സാതവ് അന്തരിച്ചു.കോവിഡ് മുക്തനായതിന് പിന്നാലെ ആരോഗ്യനില വഷളാ വുകയായിരുന്നു.
ഏപ്രില്‍ 20-നാണ് രാജീവ് സാതവിന് കോവിഡ് സ്ഥിരീകരിച്ചത്. പുണെയിലെ ജഹാംഗീര്‍ ആശു പത്രിയില്‍ ചികിത്സയിലായിരുന്നു രാജീവ്. കോവിഡ് മുക്തനായെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങ ളുണ്ടാവുകയും ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായി രുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് വളരെയധികം അടുപ്പമുളള നേതാക്കളിലൊ രാളായിരുന്നു രാജീവ് സാതവ്.
കോണ്‍ഗ്രസിന് മുന്‍നിര യോദ്ധാവും പ്രിയ സുഹൃത്തുമാണ് വിടവാങ്ങിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ അനുശോചിച്ചു. നികത്താനാവാത്ത നഷ്ടമാണ് രാജീവിന്റെ വിയോഗം. അദ്ദേഹത്തിന്റെ മായാത്ത അര്‍പ്പണബോധവും ജനപ്രീതിയുമെല്ലാം പാര്‍ട്ടിക്ക് തീരാനഷ്ട മാണ്- കെസി വേണുഗോപാല്‍ ട്വിറ്ററില്‍ കുറിച്ചു.