Web Desk
കോവിഡ് മഹാമാരിക്കൊപ്പം മറ്റ് പ്രതിസന്ധികളും ഇന്ത്യ നേരിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒറ്റക്കെട്ടായാണ് ഇന്ത്യ പ്രതിസന്ധികളെ നേരിടുന്നത്. പ്രതിസന്ധികള്‍ രാജ്യത്തെ ശക്തിപ്പെടുത്തി. ഈ പോരാട്ടം വരാനിരിക്കുന്ന ദിനങ്ങളെ നിര്‍ണയിക്കും. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം വലിയ ശക്തിയാണെന്നും മോദി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ചേംമ്പര്‍ ഓഫ് കൊേമഴ്സ് (ഐ.സി.സി) പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമാകെ കോവിഡിനെ നേരിടുന്നുവെന്നും കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഒട്ടും പിന്നിലല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് സ്വയംപര്യാപ്തത നേടാനുള്ള വലിയ അവസരമാണിത്.