ഡല്‍ഹി സരോജ ആശുപത്രിയിലെ സര്‍ജന്‍ ഡോ.അനില്‍ കുമാര്‍ റാവത്താണ് പ്രതിരോധ കുത്തിവെയ്‌പ്പെടുത്തിട്ടും മരണത്തിന് കീഴടങ്ങിയത്
ന്യൂഡല്‍ഹി : രണ്ടു ഡോസ് വാക്‌സിനെടുത്തിട്ടും ഡോക്ടര്‍ക്ക് കോവിഡില്‍ നിന്നും രക്ഷപ്പെടാനാ യില്ല.ഡല്‍ഹി സരോജ ആശുപത്രിയിലെ സര്‍ജന്‍ ഡോ.അനില്‍ കുമാര്‍ റാവത്താണ് പ്രതിരോധ കുത്തിവെയ്‌പ്പെടുത്തിട്ടും മരണത്തിന് കീഴടങ്ങിയത്.
മാര്‍ച്ച് ആദ്യവാരത്തില്‍ ഡോക്ടര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് നല്‍കിയിരുന്നു വെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ 12 ദിവസം മുമ്പാണ് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീക രിച്ചു. ആദ്യം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രോഗം മൂര്‍ച്ഛിച്ച് വെന്റി ലേറ്ററിലേക്ക് പ്രവേശിപ്പിക്കുന്നതിനു തൊട്ടു മുമ്പു വരെ തനിക്കൊന്നും സംഭവിക്കില്ലെന്നും താന്‍ വാക്‌സിന്‍ സ്വീകരിച്ചതല്ലേയെന്നും റാവത്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചതായി സഹപ്രവര്‍ത്തകര്‍ പറയുന്നു.
വാക്‌സിനെടുത്തതിന് ശേഷവും പല ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ഇവരില്‍ രോഗ തീവ്രത കുറവും പെട്ടെന്ന് രോഗമുക്തരാകുന്നതുമായാണ് കണ്ടുവരുന്നത്. എന്നാല്‍ ഇത്തരത്തിലൊരു മരണം ഇതാദ്യമാണെന്നും അനില്‍ കുമാര്‍ റാവത്തി ന്റെ സഹപ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.











