English हिंदी

Blog

a-k-anton

 

ഡല്‍ഹി: മുന്‍പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണിക്ക് കോവിഡ്. ഇന്നലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന.

Also read:  സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷകളുടെ കാര്യത്തിൽ ഇന്ന് തീരുമാനം വന്നേക്കും

ഇന്ന് നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കാനിരിക്കെയാണ് 79 കാരനായ ആന്റണിയുടെ കോവിഡ് റിപ്പോര്‍ട്ട് എത്തിയത്. ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. മക്കള്‍ അടക്കമുള്ളവര്‍ ക്വാറന്റീനിലാണ്.