English हिंदी

Blog

kovid 3

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തില്‍ താഴെ രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,712 പുതിയ കേസുക ളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തില്‍ താഴെ രോഗികള്‍. കഴി ഞ്ഞ 24 മണിക്കൂറിനിടെ 92,712 പുതിയ കേസുക ളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന ഉണ്ടെങ്കിലും, ഒരു ലക്ഷത്തില്‍ താഴെ യാണ് രോഗികളെന്നത് രാജ്യത്തിന് ആശ്വാസമാണ്.

Also read:  കോവിഡ് വ്യാപനം വീണ്ടും കൂടുന്നു, ഐസിയു- വെന്റിലേറ്ററുകള്‍ മതിയാകുമോ ? ; ലോക് ഡൗണിന് സമാനമായ നിയന്ത്രങ്ങള്‍ വന്നേക്കും

1,62,664 പേര്‍ രോഗമുക്തി നേടി. നിലവില്‍ 12,31,415 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. 2219 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാ ധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,53,528 ആയി. 23,90,58,360 പേര്‍ രാജ്യത്തൊട്ടാകെ വാക്സിന്‍ സ്വീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Also read:  സംസ്ഥാനത്ത് ഇന്ന് 8,733 പേര്‍ക്ക് കോവിഡ്; 9,855 പേര്‍ക്ക് രോഗമുക്തി,118 മരണം

4.9 ശതമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തമിഴ്‌നാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 18,023 പുതിയ കേസുകളാണ് ഇന്നലെ തമിഴ്നാട്ടില്‍ റിപ്പോ ര്‍ട്ട് ചെയ്തത്. 409 മരണങ്ങളും ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.