യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധിയില്‍ മാറ്റം വരുത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിവസങ്ങളും പുനര്‍നിശ്ചയിച്ചുകൊണ്ട് സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്
അബുദബി:യുഎഇയിലെ ബാങ്കുകള്‍ വെള്ളിയാഴ്ച ഉള്‍പ്പെടെ ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കുമെ ന്ന് സെന്‍ട്രല്‍ ബാങ്ക്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കു കളും പ്രവൃത്തി ദിവസങ്ങളില്‍ അഞ്ച് മ ണിക്കൂറെങ്കിലും പൊതുജനങ്ങള്‍ക്കായി തുറക്കണമെന്നും യുഎഇ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ദിവസം രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അയച്ച സര്‍ക്കുലറില്‍ പറയുന്നു. 2022 ജനുവരി രണ്ട് മുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക.
യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധിയില്‍ മാറ്റം വരുത്തിയ പ്രഖ്യാപനത്തിന് പി ന്നാലെയാണ് രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിവസങ്ങളും പു നര്‍നിശ്ചയിച്ചുകൊണ്ട് സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രവൃത്തി സമയം എങ്ങനെയായിരിക്കണമെന്ന് അതത് ബാങ്കുകള്‍ക്ക് തന്നെ തീരുമാനി ക്കാം.രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി ബാങ്കുകളുടെ അഡ്മി നിസ്ട്രേഷന്‍ വിഭാഗത്തിന്റെയും ബാക്ക് ഓഫീസിന്റെയും പ്രവര്‍ത്തനം ക്രമീകരിക്കണമെന്നും സര്‍ക്കു ലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ പുതിയ അറിയിപ്പ് റമളാന്‍ മാസത്തില്‍ ബാധകമാവില്ല. റമദാനിലെ പ്രവൃത്തി സമയം സംബ ന്ധിച്ച് സെന്‍ട്രല്‍ ബാങ്ക് പ്രത്യേക നിര്‍ദേശം നല്‍കും. രാജ്യത്തെ കൊമേഴ്സ്യല്‍ സെന്ററുകളിലെ ബാങ്ക് ശാഖകളുടെ പ്രവൃത്തി സമയം സംബന്ധിച്ച 2003ലെ നോട്ടീസും ബാങ്കുകളുടെ പ്രവര്‍ത്തനം സംബന്ധി ക്കുന്ന 1992ലെ സര്‍ക്കുലറും റദ്ദാക്കിയതായും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിട്ടുണ്ട്.


















