ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തിയ നാടാണ് യഥാര്‍ത്ഥ കേരള സ്റ്റോറി. കേരള ത്തിന്റെ യഥാര്‍ഥ സ്റ്റോറിയുമായി ബന്ധമില്ലാത്തതാണ് സിനിമ. കേന്ദ്ര ആഭ്യന്തര മന്ത്രാ ലയം തന്നെ ലൗ ജിഹാദ് എന്ന വാക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം സിനിമകള്‍ യഥാ ര്‍ഥവുമായി ഒരു ബന്ധവുമില്ലാത്തതാണ്. കേരളത്തിലെ ജനങ്ങള്‍ ഇത്തരം വിഭജന രാ ഷ്ട്രീയത്തെ എതിര്‍ത്തവരാണെന്നും യെച്ചൂരി പറഞ്ഞു.
ന്യൂഡല്‍ഹി : സിനിമയിലുടെ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതി ഷേധം നടത്തുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യഥാര്‍ത്ഥ കേരളത്തിന്റെ സ്റ്റോറി ‘ദ കേരള സ്റ്റോറി’ അല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും മികവുറ്റ സാങ്കേതിക സംവിധാനങ്ങളും ഇന്‍ഫ്രാ സ്ട്ര ക്ചറും ഉള്ളതാണ് കേരളത്തിന്റെ യഥാര്‍ത്ഥ കഥയെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തിയ നാടാണ് യഥാര്‍ത്ഥ കേരള സ്റ്റോറി. കേരളത്തിന്റെ യഥാര്‍ഥ സ്റ്റോറിയുമായി ബന്ധമില്ലാത്തതാണ് സിനിമ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ലൗ ജിഹാദ് എന്ന വാ ക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം സിനിമകള്‍ യഥാര്‍ഥവുമായി ഒരു ബന്ധവുമില്ലാത്തതാണ്. കേരള ത്തിലെ ജനങ്ങള്‍ ഇത്തരം വിഭജന രാഷ്ട്രീയത്തെ എതിര്‍ത്തവരാണെന്നും യെച്ചൂരി പറഞ്ഞു.
32000 ല്‍ നിന്ന് മൂന്ന് എന്ന സംഖ്യയിലേക്ക് തിരുത്തിയപ്പോള്‍ തന്നെ ഇതിന് പിന്നില്‍ കളിച്ചവരുടെ ബു ദ്ധി മനസ്സിലാക്കണം. ഇത്തരത്തില്‍ മുന്‍പും സിനിമകള്‍ ഇറങ്ങിയിട്ടു ണ്ടെന്നും കാശ്മീര്‍ ഫയല്‍സ് അ തിന് ഉദാഹരണമാണെന്നും യെച്ചൂരി പറഞ്ഞു. കേരള മുഖ്യമന്ത്രി പറഞ്ഞതു പോലെ ലൗ ജിഹാദ് എന്ന വ്യാജ പ്രചാരണത്തിന് ഊന്നല്‍ നല്‍കി വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് സിനിമയുടെ പിന്നില്‍ ശ്രമിച്ചവരുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സിനിമ നിരോധനത്തിന് എതിരാണ്. എന്നാ ല്‍ കേരള സ്റ്റോറിയുടെ കാര്യം കോടതി തീരുമാനിക്കട്ടെയെന്നും സിനിമ വിവാദത്തില്‍ യെച്ചൂരി പറഞ്ഞു.










