English हिंदी

Blog

ajith mohan

ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യാ മേധാവി അജിത് മോഹന്‍ രാജിവച്ചു. നാലുവര്‍ഷം മുന്‍പാണ് അദ്ദേഹം പദവി ഏറ്റെടുത്തത്. മെറ്റാ ഇന്ത്യ ഡയ റക്ടറും പാര്‍ട്ണര്‍ഷിപ്പ് തലവനുമായ മനിഷ് ചോപ്ര പകരക്കാരനായി ചുമതലയേല്‍ ക്കുമെന്ന് കമ്പനി വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു

ന്യൂഡല്‍ഹി : ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യാ മേധാവി അജിത് മോഹന്‍ രാജി വച്ചു. നാലുവര്‍ഷം മുന്‍പാണ് അദ്ദേഹം പദവി ഏറ്റെടുത്തത്. മെറ്റാ ഇന്ത്യ ഡയറക്ടറും പാര്‍ട്ണര്‍ ഷിപ്പ് തലവനുമായ മനിഷ് ചോപ്ര പകരക്കാരനായി ചുമതലയേല്‍ക്കുമെന്ന് കമ്പനി വക്താവ് വാ ര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അജിത് മോഹന്‍ അമേരിക്കന്‍ സോഷ്യല്‍ മീഡിയ കമ്പനിയായ സ്നാപ് ഇന്‍കില്‍ ചേരുമെന്നാണ് വിവരം.

ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിലും വളര്‍ത്തുന്നതിലും പ്രധാന പങ്കാ ണ് അജിത് വഹിച്ചിട്ടുള്ളതെന്ന് മെറ്റ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് നിക്കോള മെന്‍ ഡല്‍സോണ്‍ പറഞ്ഞു. ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ബിസിനസുകള്‍ക്കും പങ്കാളികള്‍ക്കും സേവന മനുഷ്ഠിക്കാന്‍ കഴിയുന്ന തരത്തില്‍ മെറ്റയു ടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതി ലും വളര്‍ത്തുന്നതിലും അജിത് പ്രധാനപങ്കു വഹിച്ചിട്ടുണ്ടെന്ന് മെറ്റയുടെ വൈസ് പ്രസിഡന്റ് പറഞ്ഞു.