കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാക്കളില്‍ അഞ്ച് പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. ഡിവൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.അരുണ്‍, ഇരിങ്ങാടന്‍പള്ളി സ്വദേശികളായ രാജേഷ്, അഷിന്‍, മുഹമ്മദ് ഷബീര്‍, സജിന്‍ എന്നിവരാണ് നടക്കാവ് പൊലീസ് സ്റ്റേ ഷനിലെത്തി കീഴടങ്ങിയത്
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാക്കളില്‍ അഞ്ച് പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.അരുണ്‍, ഇരിങ്ങാടന്‍പള്ളി സ്വദേശികളായ രാജേഷ്, അഷിന്‍, മുഹമ്മദ് ഷബീര്‍, സജിന്‍ എന്നിവരാണ് നടക്കാവ് പൊ ലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് കീഴടങ്ങല്‍.
കെ അരുണ്‍ അടക്കം 7 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. പ്രതികളില്‍ ചിലര്‍ നഗര ത്തില്‍ തന്നെയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ടായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീക രിച്ച് നടത്തിയ പരിശോധനയില്‍ കോഴിക്കോട് നഗരത്തോട് ചേര്‍ന്നുളള വൈഎംസിഎ റോഡില്‍ ഇവര്‍ എത്തിയെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രധാന കവാടത്തില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാരെയും ദൃശ്യങ്ങളെടുത്ത മാധ്യമ പ്രവര്‍ത്തകനെയും ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹിയുടെ നേതൃത്വത്തില്‍ മര്‍ദിക്കുകയായി രുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ഡിവൈഎഫ്‌ഐ നേതാ വിനെയും ഭാര്യയെയും സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇവര്‍ മടങ്ങി പോയതിനു പിന്നാലെ സ്ഥലത്തെത്തിയ ഡിവൈഎഫ്‌ഐ നേതാക്കളടങ്ങിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയവര്‍ക്കും മര്‍ദനമേ റ്റി രുന്നു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഷംസുദ്ദീനും മര്‍ദന മേറ്റിരുന്നു.