സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. മൂലമറ്റത്തെ ആറ് ജനറേറ്ററുകളു ടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയത്
ഇടുക്കി: മൂലമറ്റത്ത് ആറ് ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് വൈദ്യുതി പ്രതി സന്ധി. കണ്ട്രോള്‍ സിസ്റ്റത്തിലെ സാങ്കേതിക തടസത്തെ തുടര്‍ന്നാണ് ജനറേറ്റുകളുടെ പ്രവര്‍ത്ത നം പെട്ടന്ന് നിലച്ചത്. വൈദ്യുതി ഉത്പ്പാദനത്തില്‍ 300 മെഗാവാട്ട് കുറവാണ് സംസ്ഥാനത്ത് ഇപ്പോ ഴുള്ളത്. സംസ്ഥാനത്തെ ഏതാനും ഫീഡറുകളില്‍ താല്‍ക്കാലിക തടസ്സം ഉണ്ടാകുമെന്നും അടുത്ത മണിക്കൂറുകളില്‍ സംസ്ഥാനത്ത് വൈദ്യുതി തടസ്സമുണ്ടാകുമെന്നും കെഎസ് ഇബി അറിയിച്ചു.
ആശുപത്രി അടക്കമുള്ള അവശ്യ സര്‍വ്വീസ് മുടങ്ങാതിരിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാനായി കൂടുതല്‍ തെര്‍മല്‍ വൈദുതി സംസ്ഥാനത്തേക്ക് എത്തിക്കാനും നടപടി തുട ങ്ങി. പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരം ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കുന്ന തിനുള്ള നടപടി സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റര്‍ സ്വീകരിച്ചു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്ര ണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. നിലവില്‍ ഒരു ജനറേറ്റര്‍ പ്രവര്‍ത്തനം പുനരാരം ഭിച്ചു.
മൂലമറ്റത്തെ കണ്ട്രോള്‍ സിസ്റ്റത്തിനാണ് തകരാര്‍ സംഭവിച്ചതെന്നും തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും വൈദ്യുത മന്ത്രി അറിയിച്ചു. 300 മെഗാ വാട്ട് പുറത്ത് നിന്ന് വാങ്ങിയിട്ടു ണ്ട്. 10 മണി വരെ വൈദ്യുതി തടസ്സപ്പെട്ടേക്കാം. അതിനുള്ളില്‍ തകരാര്‍ പരിഹരിക്കും. ആവശ്യമെ ങ്കില്‍ അധിക വൈദ്യുതി വാങ്ങുമെന്നും മന്ത്രി അറിയിച്ചു.