ഒറ്റമൂലി ചികിത്സകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തില്‍ അറ സ്റ്റിലായ നാലുപ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്ന തിനായി പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. വൈദ്യന്റെ ബന്ധുക്കളെ എത്തിച്ച് തിരിച്ച റിയല്‍ പരേഡ് നടത്തും.
മലപ്പുറം : ഒറ്റമൂലി ചികിത്സകനെ കൊലപ്പെടുത്തിയശേഷം വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തില്‍ നാലംഗ സംഘം നിലമ്പൂരില്‍ അറസ്റ്റില്‍. മൂലക്കുരുവിന്റെ ഒറ്റമൂലി ചികിത്സാരീതി തട്ടിയെ
ടുക്കാനാണു മൈസൂരുവിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയതെന്നു പൊലീ സ് പറഞ്ഞു.
നിലമ്പൂരിലെ പ്രവാസി വ്യവസായി ഷൈബിന്‍ അഷ്‌റഫിന്റെ നേതൃത്വ ത്തിലായിരുന്നു കൊലപാതകം. 2020 ഒക്ടോബറില്‍ ഷൈബിന്റെ വീട്ടി ല്‍ വച്ചായിരുന്നു സംഭവം. ഒരു വര്‍ഷം ബന്ദിയാക്കി പീഡിപ്പിച്ച ശേഷ മായിരുന്നു ഷാബാ ശരീഫിനെ കൊന്നത്. കൊലപ്പെടുത്തി കഷണ ങ്ങ ളാക്കി ചാലിയാര്‍ പുഴയില്‍ തള്ളുകയായിരുന്നു. ഒറ്റമൂലി മനസ്സിലാക്കി കച്ചവടം തുടങ്ങാനായിരുന്നു ഷൈബിന്റെ പദ്ധതിയെന്നു പൊലീസ് പറഞ്ഞു.
അറസ്റ്റിലായ നാലു പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. വൈദ്യന്റെ ബന്ധു ക്കളെ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നട ത്തും. ചാലിയാര്‍ പുഴയോരത്തും പ്രതി നിലമ്പൂരിലെ പ്രവാസി വ്യവസായി ഷൈബിന്‍ അഷ്‌റഫിന്റെ വീ ട്ടിലും തെളിവെടുപ്പ് നടത്തും. അതിനിടെ കേസ് പ്രത്യേക സംഘം അന്വേഷിക്കും.











