പ്രവാസികളുടെ വരവ്: എയര്‍പോര്‍ട്ടുകളില്‍ ആന്‍റിബോഡി പരിശോധനകള്‍ തുടങ്ങി

airport covid

Web Desk

തിരുവനന്തപുരം: എയര്‍പോര്‍ട്ടിലെത്തുന്ന പ്രവാസികളുടെ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് മന്ത്രി കെ.കെ. ശൈലജ. എയര്‍പോര്‍ട്ടുകളില്‍ ആന്‍റിബോഡി ടെസ്റ്റുകള്‍ നടത്തുന്നതിനായുള്ള കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എച്ച്.എല്‍.എല്‍.മായി സഹകരിച്ചാണ് കിയോസ്‌കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 14,800 ടെസ്റ്റ് കിറ്റുകളാണ് ലഭിച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതല്‍ ടെസ്റ്റ് കിറ്റുകള്‍ എത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എയര്‍പോട്ടുകളിലാണ് ആന്‍റിബോഡി ടെസ്റ്റിനുള്ള കിയോസ്‌കുകള്‍ സ്ഥാപിച്ചത്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് എയര്‍പോര്‍ട്ടുകളില്‍ 5 മുതല്‍ 10 വരെ കിയോസ്‌കുകള്‍ ഒരുക്കുന്നതാണ്. കോവിഡ് ടെസ്റ്റ് നടത്താന്‍ കഴിയാതെ വരുന്ന യാത്രക്കാര്‍ക്കാണ് പ്രധാനമായും എയര്‍പോര്‍ട്ടില്‍ ആന്‍റിബോഡി ടെസ്റ്റ് നടത്തുന്നത്. പി.പി.ഇ. കിറ്റ് ധരിച്ച് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ടെസ്റ്റ് നടത്തുന്നത്. ഗര്‍ഭിണികള്‍, പ്രസവം കഴിഞ്ഞ അമ്മമാരും കുഞ്ഞുങ്ങളും, 10 വയസിന് താഴെയുള്ള കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍, വയോജനങ്ങള്‍, ഇവരുമായി വരുന്ന കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. ഐജിഎം(IgM)/ഐജിജി(IgG) എന്നീ പരിശോധനകളാണ് ആന്‍റി ബോഡി പരിശോധനയിലൂടെ നടത്തുന്നത്. ആന്‍റിബോഡി പരിശോധനയില്‍ പോസിറ്റീവ് (IgM/IgG) ആകുന്നവരെ കോവിഡ് കെയര്‍ സെന്‍ററിലേക്കും അല്ലാത്തവരെ ക്വാറന്‍റൈനിലേക്കും വിടും. ക്വാറന്‍റൈനിലുള്ളവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ അവരേയും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിലേക്കോ കോവിഡ് ആശുപത്രിയിലേക്കോ മാറ്റും.

Also read:  സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം

മിനിറ്റുകള്‍ക്കുള്ളില്‍ ഫലം അറിയാന്‍ കഴിയുമെന്നതാണ് ആന്‍റിബോഡി ടെസ്റ്റിന്‍റെ പ്രത്യേകത. അതേസമയം ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിന് പകരമല്ല ആന്റിബോഡി ബ്ലഡ് ടെസ്റ്റ്. ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തിയാല്‍ മാത്രമേ കോവിഡ്-19 സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. അതിനാല്‍ തന്നെ ആന്‍റിബോഡി പോസിറ്റീവ് ആയവരെ കോവിഡ് കെയര്‍ സെന്‍ററില്‍ നിരീക്ഷിക്കുകയും ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി കോവിഡ്-19 ഉണ്ടോയെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു.

Also read:  സ്വര്‍ണക്കടത്ത്: സ്വപ്‌നയേയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു

കഴിഞ്ഞ ദിവസം തിരുവനന്തപുരം 696, എറണാകുളം 273, കോഴിക്കോട് 601, കണ്ണൂര്‍ 171 എന്നിങ്ങനെ 4 എയര്‍പോട്ടുകളിലുമായി 1741 ആന്‍റിബോഡി പരിശോധനകളാണ് നടത്തിയത്. അതില്‍ തിരുവനന്തപുരം 79, എറണാകുളം 32, കോഴിക്കോട് 75, കണ്ണൂര്‍ 8 എന്നിങ്ങനെ ആകെ 194 പേര്‍ക്കാണ് ഐജിഎം പോസിറ്റീവായത്. ഇവരെ നിരീക്ഷണത്തിനും ചികിത്സയ്ക്കുമായി കോവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റിയിട്ടുണ്ട്.

Also read:  നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി

Around The Web

Related ARTICLES

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആടിയുലഞ്ഞ താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്നു നടൻ മോഹൻലാൽ.; പുതിയ ഭാരവാഹികൾ ജൂണിൽ

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആടിയുലഞ്ഞ താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്നു നടൻ മോഹൻലാൽ. മോഹൻലാൽ പ്രസിഡന്റും സിദ്ദിഖ് ജനറൽ സെക്രട്ടറിയുമായിരുന്ന സംഘടന ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു.

Read More »

ടൂറിസം മേഖലയ്ക്കും ക്ഷീണം; യുദ്ധം തീർക്കുമോ ട്രംപ്, ഗൾഫിൽ പ്രതീക്ഷയേറുന്നു.

ദുബായ് : അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്കു ഡോണൾഡ് ട്രംപിന്റെ മടങ്ങിവരവിൽ മധ്യപൂർവേഷ്യൻ സംഘർഷം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഗൾഫ് രാജ്യങ്ങൾ. ഇസ്രയേൽ – ഹമാസ് – ലബനൻ – ഇറാൻ സംഘർഷം മധ്യ പൗരസ്ത്യ രാജ്യങ്ങളിൽ

Read More »

പി പി ദിവ്യയ്ക്ക് ജാമ്യം; പതിനൊന്നാം നാൾ പുറത്തേക്ക്

തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.ഒറ്റവാക്കിലായിരുന്നു കോടതി വിധി പറഞ്ഞത്.

Read More »

മസ്‌കത്തിൽ മെട്രോ എത്തും; നിര്‍മാണം ട്രാക്കിലേക്ക്.

മസ്‌കത്ത് : ഒമാന്‍റെ തലസ്ഥാന നഗരത്തിലെ അതിവേഗ യാത്രയ്ക്ക് മെട്രോയുമെത്തുന്നു . മസ്‌കത്ത് മെട്രോയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങള്‍ അടുത്ത മാസത്തോടെ പൂര്‍ത്തിയാകും. ശതകോടി റിയാല്‍ നിക്ഷേപം ആവശ്യമുള്ള നിര്‍ദിഷ്ട മെട്രോ ലൈന്‍ 55

Read More »

യുഎഇയിൽ വിവാഹത്തിന് മുൻപ് ജനിതക പരിശോധന നിർബന്ധം

അബുദാബി : ജനുവരി മുതൽ വിവാഹത്തിനു മുൻപുള്ള ജനിതക പരിശോധന യുഎഇ നിർബന്ധമാക്കി. വിദേശികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാണെങ്കിലും ജനിതക പരിശോധന നിർബന്ധമാക്കിയിട്ടില്ല. പരിശോധനയ്ക്കായി യുഎഇയിലെ സർക്കാർ ആശുപത്രികളിൽ സംവിധാനം ഒരുക്കിയതായി അബുദാബി ആരോഗ്യ

Read More »

അലിഗഡ് സര്‍വകലാശാല ന്യൂനപക്ഷ പദവി; സുപ്രിംകോടതി വിധി ഇന്ന്

ഡൽഹി : അലിഗഡ് കേന്ദ്ര സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവിയില്‍ സുപ്രിംകോടതി വിധി ഇന്ന്. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ

Read More »

ചീഫ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഡിന് ഇന്ന് അവസാന പ്രവര്‍ത്തി ദിനം; വിരമിക്കല്‍ 10ന്

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡിന് സുപ്രീം കോടതിയിലെ ഒന്നാം നമ്പര്‍ കോടതി മുറിയില്‍ ഇന്ന് അവസാന പ്രവര്‍ത്തി ദിവസം. രണ്ട് വര്‍ഷം ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ശേഷമാണ് ഡോ.

Read More »

പി പി ദിവ്യയ്ക്ക് ഇന്ന് നിര്‍ണായകം; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ റിമാന്‍ഡില്‍ കഴിയുന്ന പിപി ദിവ്യയെ കൈവിട്ട് സിപിഐഎം. ഇന്ന് ജാമ്യ അപേക്ഷയില്‍ വിധി വരാനിരിക്കെയാണ് പാര്‍ട്ടി അച്ചടക്ക നടപടി തീരുമാനിച്ചത്. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട്

Read More »

POPULAR ARTICLES