വീണ്ടും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറ ന്നു അധികജലം പുറത്തേക്ക് ഒഴുക്കി വിടാന്‍ സാധ്യത ഉള്ളതിനാല്‍ പെരിയാര്‍ നദിയുടെ ഇരു കരകളിലും താമസി ക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍
തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഇന്ന് 9 മണിക്ക് 140 അടിയിലെത്തി. തമിഴ്‌നാട് സര്‍ ക്കാരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.24 മണിക്കൂറിനുള്ളില്‍ ഡാം തുറക്കും.
വീണ്ടും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു അധി ക ജലം പുറത്തേക്ക് ഒഴുക്കി വിടാന്‍ സാധ്യത ഉള്ളതിനാല്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസി ക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. മുല്ലപ്പെരിയാറിന്റെ വൃ ഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെയാണ് അണക്കെട്ടിലേക്കുള്ള നിരൊഴുക്ക് ശക്തമാണ്. നാലായിരം ഘനയടി വെള്ളമാണ് ഒഴുകി എത്തുന്നത്. റൂള്‍ കര്‍വ് പരിധി 141 അടിയാണ്.
തെന്മല ഡാം ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ ഉയര്‍ത്തി
കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തെന്മല ഡാം ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ ഉയര്‍ത്തി. ഇതോടെ ഷട്ടറുകളുടെ ആകെ ഉയരം 1.20 മീറ്ററായി. നിലവില്‍ ഡാം മേഖല ഓ റഞ്ച് അലര്‍ട്ടിലാണ്. കല്ലട ആറിന്റെ തീരത്തും താഴ്ന്ന പ്രദേശത്തും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേ ണ്ടതാണ് എന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പുനല്‍കി.