മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച് അനാവശ്യ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടു മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതയുടെ അടിസ്ഥാനത്തിലല്ല പ്രചാരണം. പ്രശ്‌ന ത്തെ മറ്റൊരു രീതിയില്‍ വഴിതിരിച്ച് വിടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച് അനാവശ്യ ഭീതി പരത്തുന്നവരെ നിയമപരമാ യി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതയുടെ അടിസ്ഥാനത്തിലല്ല പ്രചാരണം. പ്രശ്‌ന ത്തെ മറ്റൊരു രീതിയില്‍ വഴിതിരിച്ച് വിടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം.എം മണിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുല്ലപ്പെരിയാറില്‍ അ പകടം വരാന്‍ പോകുന്നുവെന്ന പ്രതീതി ഉണ്ടാക്കുകയാണ്. ചില ആളുകള്‍ കൂടി ഉണ്ടാക്കിയ പ്രശ്‌നമാണി ത്. മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ സുസ്ഥിര നിര്‍മ്മാണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മു ഖ്യമന്ത്രി പറഞ്ഞു. മു ല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപക ഭീതിയുണ്ടെന്ന് പ്ര തിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
ഡാമിന്റെ കാര്യത്തില്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ എന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. ലൈസ ന്‍സുള്ളതിന്റെ പത്തിരട്ടി ക്വാറികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. പ്രകൃതി ചൂഷണം നിയന്ത്രിക്കാന്‍ ശക്തമായ നടപടി വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ദുരന്ത നിവാരണം സംവിധാനം വിപുലീക രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെ യ്തില്ലെന്നും സതീശന്‍ കുറപ്പെടുത്തി. ദുരന്ത നിവാരണ അതോറിറ്റിയില്‍ ഒരു എക്‌സ്‌പേര്‍ട്ടാണ് ഉള്ളത്. അദ്ദേഹത്തെ കാണാതായെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്.
ദുരന്ത നിവാരണത്തിന്റെ അടിസ്ഥാനം തന്നെ വികേന്ദ്രീകൃതമായ പദ്ധതി വേണമെന്നതാണ്. ഐ.എം. ഡിയെ മാത്രം അടിസ്ഥാനമാക്കി മുന്നോട്ടു പോകരുത്. രക്ഷാപ്രവര്‍ത്തനത്തിന് പ്രൊട്ടോകോള്‍ ഇല്ലാത്ത സംസ്ഥാനം കേരളമാണ്. പ്രളയ മാപ്പിങ്ങ് നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് 24 മണി ക്കൂറും പ്രവര്‍ത്തിക്കുന്ന മുന്നറിയിപ്പു കേന്ദ്രം വേണമെന്നും ആവശ്യപ്പെട്ടു.