ബാങ്ക് ലോക്കറുകള്‍ സുരക്ഷിതമാണോ?

bank-locker

കെ.അരവിന്ദ്

സ്വര്‍ണാഭരണങ്ങള്‍ പോലെ വില പിടിപ്പുള്ള വസ്തുക്കള്‍ വീടുകളില്‍ സൂക്ഷിക്കുന്നതിന് പകരം ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കാനാണ് മിക്കവരും താല്‍പ്പര്യപ്പെടുന്നത്. എന്നാല്‍ ബാങ്ക് ലോക്കറുകളില്‍ നിങ്ങളുടെ വില പിടിപ്പുള്ള വസ്തുക്കള്‍ എത്രത്തോളം സുരക്ഷിതമാണ്? ബാങ്ക് ലോക്കറുകളിലാണ് വെച്ചിരിക്കുന്നതെന്നതു കൊണ്ടു മാത്രം അവ യാതൊരു കേടുപാടും കൂടാതെ തിരികെ ലഭിക്കുമെന്നോ എന്തെങ്കിലും കേടുപാട് സംഭവിച്ചാല്‍ തതുല്യമായ നഷ്ടപരിഹാരം ലഭിക്കുമെന്നോ ഉറപ്പുണ്ടോ?

അത്തരത്തില്‍ നൂറ് ശതമാനം ഉറപ്പില്ലെന്നതാണ് വാസ്തവം. ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്‍ പ്രകൃതിദുരന്തത്തില്‍ നഷ്ടപ്പെടുകയോ കവര്‍ച്ച ചെയ്യപ്പെടുകയോ ചെയ്താല്‍ ബാങ്കുകള്‍ ഉത്തരവാദിയല്ലെന്നാണ് റിസര്‍വ് ബാങ്ക് 2017ല്‍ വ്യക്തമാക്കിയിട്ടുള്ളത്. ലോക്കറുകളുടെ കാര്യത്തില്‍ കെട്ടിട ഉടമസ്ഥനും വാടകക്കാരനും തമ്മിലുള്ള ബന്ധമാണ് ബാങ്കും ഉപഭോക്താവും തമ്മിലുള്ളതെന്നാണ് റിസര്‍വ് ബാങ്കിന്റെയും ചില ബാങ്കുകളുടെയും വിശദീകരണം. അതായത് കെട്ടിടത്തിലെ വസ്തുക്കള്‍ക്ക് കേടുപാട് വന്നാല്‍ കെട്ടിട ഉടമസ്ഥന്‍ ഉത്തരവാദിയല്ലെന്നത് പോലെ ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളുടെ ഉത്തരവാദിത്തം ബാങ്കിനില്ല.

ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളുടെ ഉത്തരവാദിത്തം ബാങ്കിനില്ലെങ്കില്‍ പിന്നെന്തിന് ലോക്കര്‍ വാടകയ്ക്കെടുക്കണമെന്നും വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചാല്‍ പോരേയെന്നുമുള്ള ചോദ്യം ഉപഭോക്താക്കളുടെ മനസില്‍ തോന്നാം. സ്വര്‍ണം പോലുള്ള സാധനങ്ങളാണെങ്കില്‍ പണയപ്പെടുത്തി വായ്പയെടുക്കുന്നതാകുമല്ലോ നല്ലതെന്നും തോന്നാം. പണയപ്പെടുത്തിയ സാധനങ്ങള്‍ ഏത് പ്രകൃതിദുരന്തത്തില്‍ നഷ്ടപ്പെട്ടാലും കവര്‍ച്ച ചെയ്യപ്പെട്ടാലും നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്തം ബാങ്കിനുണ്ടല്ലോ.

Also read:  രണ്ടാംഘട്ട പോളിംഗ്; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര

എന്നാല്‍ സ്വന്തം വീട്ടില്‍ സൂക്ഷിക്കുന്നതിന് തുല്യമാകില്ല ബാങ്കിലെ സുരക്ഷ. സ്വര്‍ണവായ്പയുടെ പലിശ ബാങ്ക് ലോക്കറിന് നല്‍കേണ്ട പ്രതിവര്‍ഷ വാടകയേക്കാള്‍ ഉയര്‍ന്നതുമാണ്. സുപ്രധാനമായ രേഖകള്‍ കൈവശമുണ്ടെങ്കില്‍ അവയുടെ സുരക്ഷിതത്വം ഉറപ്പാക്കിയേ തീരൂ. അതുകൊണ്ടു തന്നെ പൂര്‍ണമായ സുരക്ഷിതത്വം ഉറപ്പില്ലെങ്കിലും ബാങ്ക് ലോക്കറുകള്‍ തന്നെയാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഉചിതം. അതേസമയം ബാങ്ക് ലോക്കറുകള്‍ എടുക്കാന്‍ തുനിയുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വാടക നല്‍കി ബാങ്ക് ലോക്കറുകള്‍ നിലനിര്‍ത്തുന്നതിന് അതിന്റേതായ ചിലവുണ്ട്. ലോക്കറിന്റെ വലിപ്പത്തിന്റെയും ബാങ്ക് ശാഖ എവിടെ സ്ഥിതി ചെയ്യുന്നുവെന്നുവെന്നതിന്റെയും അടിസ്ഥാനത്തിലാണ് വാടക നിശ്ചയിക്കപ്പെടുന്നത്. ഉദാഹരണത്തിന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ നഗരപ്രദേശങ്ങളില്‍ ചെറിയ വലിപ്പത്തിലുള്ള ലോക്കറുകള്‍ക്ക് പ്രതിവര്‍ഷ വാടകയായി ഈടാക്കുന്നത് 1500 രൂപയും ജിഎസ്ടിയുമാണ്. ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയും ജിഎസ്ടിയുമാണ് വാടക. അതേസമയം വലിയ ലോക്കറുകള്‍ക്ക് 9000 രൂപയും ജിഎസ്ടിയും ഈടാക്കുന്നുണ്ട്.

Also read:  പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു.

ലോക്കര്‍ എടുക്കുമ്പോള്‍ രജിസ്ട്രേഷന്‍ ചാര്‍ജും നല്‍കേണ്ടതുണ്ട്. ലോക്കറിന്റെ വലിപ്പത്തിന് അനുസരിച്ച് ചാര്‍ജ് വ്യത്യസ്തമായിരിക്കും. വാടക നല്‍കുന്നത് വൈകിയാല്‍ പിഴ നല്‍കേണ്ടി വരും. 40 ശതമാനം വരെയാണ് പിഴ ഈടാക്കുന്നത്. ചില ബാങ്കുകള്‍ ലോക്കര്‍ സേവനം ലഭ്യമാകുന്നതിന് സ്ഥിരനിക്ഷേപം നടത്തുകയോ യുലിപില്‍ നിക്ഷേപിക്കുകയോ ചെയ്യുന്നതിന് ആവശ്യപ്പെടാറുണ്ട്. പക്ഷേ ഇത്തരം നിബന്ധന വെയ്ക്കുന്നത് റിസര്‍വ് ബാങ്കിന്റെ മാര്‍ഗരേഖയ്ക്ക് വിരുദ്ധമാണ്.

ബാങ്ക് ലോക്കറുകള്‍ക്ക് രണ്ട് താ ക്കോലുകളുണ്ടാകും. ലോക്കര്‍ ഉടമയ്ക്ക് ഒരു താക്കോല്‍ മാത്രമാണ് ലഭിക്കുക. മറ്റേ താക്കോല്‍ ബാങ്കിന്റെ കൈവശമായിരിക്കും. ലോക്കര്‍ ഉടമയുടെ കൈവശമുള്ള താക്കോല്‍ ഏതെങ്കിലും കാരണവശാല്‍ നഷ്ടപ്പെടുകയാണെങ്കില്‍ പുതിയ താക്കോല്‍ ബാങ്ക് നല്‍കാറുണ്ട്. പക്ഷേ സര്‍വീസ് ഫീസും മറ്റ് ചാര്‍ജുകളും ഉള്‍പ്പെടെ 3000 രൂപ വരെ ഇതിന് ബാങ്കുകള്‍ ഈടാക്കാറുണ്ട്.

Also read:  ഗായകന്‍ എം.എസ് നസീം അന്തരിച്ചു

ബാങ്കുകളുടെ ആധുനിക ലോക്കറുകള്‍ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ കാലോചിതമായി പരിഷ്‌കരിക്കാറുണ്ട്. ബാങ്ക് നല്‍കുന്ന സുരക്ഷ സംബന്ധിച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഉപഭോക്താവിന് ചോദിച്ചു മനസിലാക്കാവുന്നതാണ്.

മൂല്യവത്തായ വസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ഇന്‍ഷുറന്‍സി ന്റെ മാര്‍ഗം കൂടി സ്വീകരിക്കാവുന്നതാണ്. ലോക്കറിലെ മൂല്യവത്തായ വസ്തുക്കള്‍ കള വ് പോവുകയോ കേടുപാട് സംഭവിക്കുകയോ ചെയ്താല്‍ പരിരക്ഷ നല്‍കുന്ന പോളിസികളുണ്ട്. അതേ സമയം ലോക്കറില്‍ സൂക്ഷിക്കുന്ന പണത്തിന് ഇത്തരത്തിലുള്ള പരിരക്ഷ ലഭിക്കില്ല. പോളിസിയെടുക്കുമ്പോള്‍ എ ന്തൊക്കെ സാധനങ്ങളാണ് കൈവശമുള്ളതെന്നതിന്റെ പട്ടിക നല്‍കണം. ആഭരണങ്ങളുടെ മൂല്യം 10 ലക്ഷം രൂപ യ്ക്ക് മുകളിലാണെങ്കില്‍ വിലനിര്‍ണയം നടത്തേണ്ടിവരും. ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയത്തിന് പുറമെ ആഭരണങ്ങളുടെ വിലയുടെ ഒരു ശതമാനമോ ഒന്നര ശതമാനമോ അധിക പ്രീമിയമായി നല്‍കണം.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »