English हिंदी

Blog

cutting tree

പൊലീസ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ആദിവാസികളും കര്‍ഷകരും മാത്രം. 68 പ്രതികളില്‍ 12 പേരും ആദിവാസികള്‍

കല്‍പ്പറ്റ : മുട്ടില്‍ മരംകൊള്ള കേസില്‍ പ്രതികളെ ഒഴിവാക്കിയ പൊലിസ് പ്രതിപട്ടികയില്‍ ഉള്‍ പ്പെ ടുത്തിയത് ആദിവാസികളെയും കര്‍ഷകരെയും മാത്രം. രണ്ടാഴ്ചയായി കേസില്‍ പൊലീസ് അന്വേ ഷണം ആരംഭിച്ചെങ്കിലും ഇതുവരെ പ്രധാന പ്രതികളെ പൊലിസ് ഉള്‍പ്പെടുത്തിയിട്ടില്ല. സുല്‍ത്താ ന്‍ ബത്തേരി ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തില്‍ നാല് പ്രത്യേക സംഘത്തെ യാണ്അന്വേ ഷണത്തിന് നിയോഗിച്ചിട്ടുള്ളത്.

Also read:  കേരള ടൂറിസത്തിന് 2020-ലെ പാറ്റാ ഗ്രാന്‍ഡ് പുരസ്കാരം

പൊലിസ് പ്രതിപട്ടികയില്‍ ചേര്‍ത്തിരിക്കുന്ന 68 പ്രതികളില്‍ 12 പേരും ആദിവാസികളാണ്. കല്‍പ്പ റ്റ തഹസില്‍ദാര്‍ നല്‍കിയ പ്രതിപട്ടികയനുസരിച്ചാണു കേസെടുത്തതെന്നാണ് മീനങ്ങാടി പൊലി സിന്റെ വിശദീകരണം. നിലവില്‍ പൊലീസ് കേസെടുത്തിരിക്കുന്നത് ഭൂമി ആരുടെ പേരിലാണോ അവര്‍ക്കെതിരെ മാത്രമാണ്. എന്നാല്‍ മരം മുറിച്ച് കടത്താനുള്ള എല്ലാ അനുമതിയും തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ആദിവാസികളെയും കര്‍ഷകരെയും വിശ്വസിപ്പിച്ചാണു ഇട നിലക്കാര്‍ കൊള്ള നടത്തിയത്.

Also read:  യുഎസ് ഫോട്ടോ ഫിനിഷിലേക്ക്; വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാനുള്ള ട്രംപിന്റെ ഹര്‍ജികള്‍ തള്ളി

മരം തുച്ഛവിലയ്ക്ക് പറഞ്ഞുറപ്പിച്ച് മുറിച്ച് കടത്തിയവരോ, കരാറുകാരോ ഇതുവരെ പൊലീസിന്റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നാണ് മീനങ്ങാടി സി ഐ അറിയിച്ചത്.

Also read:  രാജ്യത്ത് 15,968 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 56.70 ശതമാനം