കേന്ദ്രമന്ത്രി സഭയില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി. 43 മന്ത്രിമാ രാ ണ് ബുധനാഴ്ച വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്ത ത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസ ഭാംഗവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് അസം മുന്‍മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ സത്യപ്രതിജ്ഞ ചെയ്തു. നാരായണ്‍ റാണെ, സര്‍ബാനന്ദ സോനോവാള്‍, ജ്യോതിതിരാദിത്യ സിന്ധ്യ എന്നിവര്‍ കേന്ദ്ര മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സഭയില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി. 43 മന്ത്രി മാരാണ് ബുധനാഴ്ച വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സത്യ വാചകം ചൊല്ലിക്കൊടുത്തു. മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പുതുമുഖങ്ങളുണ്ട്. ഇ തോടെ മോദി മന്ത്രിസഭയില്‍ 73 അംഗങ്ങളാകും. ഇവരില്‍ പകുതിയും പുതുമുഖങ്ങളാണ്. ഏഴ് പേര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചു.
ജ്യോതിരാദിത്യ സിന്ധ്യയും സര്‍ബാനന്ദ് സോനോവാളുമടക്കം 15 പുതിയ ക്യാബിനറ്റ് മന്ത്രിമാരെ ഉള്‍പ്പെടുത്തി. ദലിത്, സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കി പുന:സംഘടന നടത്തി. ഹര്‍ഷവര്‍ധനും രവി ശങ്കര്‍ പ്രസാദും പ്രകാശ് ജാവദേക്കറുമടക്കം 12 പേര്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ 43 പേര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
മഹാരാഷ്ട്രയിലെ മുന്‍ മുഖ്യമന്ത്രിയും മുന്‍ ശിവസേനാ നേതാവുമായ എ നാരായണ്‍ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഇദ്ദേഹ ത്തിന് കാബിനറ്റ് പദവി ലഭിച്ചു. സര്‍ബാനന്ദ സോനോവാ ളാണ് രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തത്. അസമിലെ മുന്‍ മുഖ്യമന്ത്രിയാണ് ഇദ്ദേഹം. മധ്യപ്രദേശി ല്‍ നിന്ന് ഏഴാം തവണയും ലോക്‌സഭയിലേക്ക് എത്തിയ ഡോ വീരേന്ദ്രകുമാറാണ് മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയാ ണ് കാബിനറ്റ് പദവിയുള്ള മന്ത്രിയായി നാലാമത് സത്യപ്രതിജ്ഞ ചെയ്തത്.
ജനതാദള്‍ യു നേതാവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ ആര്‍ പി സി സിങ് കാബിനറ്റ് പദവി യുള്ള മന്ത്രിയായി അഞ്ചാമത് സത്യപ്രതി ജ്ഞ ചെയ്തു. ഒഡിഷയില്‍ നിന്നുള്ള രാജ്യസ ഭാംഗവും മു ന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ അശ്വിനി വൈഷ്ണവാണ് കാബിനറ്റ് പദവി ലഭിച്ച ആറാമന്‍. എ ല്‍ജെപി നേതാവും രാം വിലാസ് പാസ്വാന്റെ സഹോദരനുമായ പശുപതി കുമാര്‍ പരസാണ് കാ ബി നറ്റ് മന്ത്രിയായ ഏഴാമന്‍. ഇദ്ദേ ഹം ബിഹാറിലെ ജനസ്വാധീനമുള്ള നേതാവാണ്. ഇദ്ദേഹത്തെ മന്ത്രി യാക്കുന്നതിനെതിരെ ചിരാഗ് പാസ്വാന്‍ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ മന്ത്രി യാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോയില്ല.
രണ്ടാം മോദി സര്‍ക്കാരില്‍ ഇത്രയും വലിയ പുനസംഘടന നടക്കാന്‍ കാരണം ബംഗാളിലെ തെര ഞ്ഞെടുപ്പ് തോല്‍വിയും കോവിഡ് നേരിടുന്നതില്‍ ഏറ്റ തിരിച്ചടിയുമാണെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമെ മന്ത്രിസഭയിലെ പ്രകടനവും കഴിവും പുനസംഘടനയ്ക്ക് മാനദണ്ഡമായെന്നും കരുത പ്പെടുന്നുണ്ട്.
സത്യപ്രതിജ്ഞ ചെയ്തവര്‍:
- നാരായണ്‍ റാണെ
- സര്‍ബാനന്ദ സോനോവാള്‍
- ഡോ.വീരേന്ദ്ര കുമാര്‍
- ജ്യോതിരാദിത്യ സിന്ധ്യ
- രാമചന്ദ്ര പ്രസാദ് സിംഗ്
- അശ്വിനി വൈഷ്ണവ്
- പശുപതി പരസ്
- കിരണ്‍ റിജിജു
- രാജ്കുമാര്‍ സിംഗ്
- ഹര്‍ദീപ് സിംഗ് പുരി
- മന്‍സുഖ് മാണ്ഡവ്യ
- ഭൂപേന്ദര്‍ യാദവ്
- പര്‍ഷോത്തം രൂപാല
- ജി കിശന്‍ റെഡ്ഢി
- അനുരാഗ് സിംഗ് ഠാക്കൂര്‍
- പങ്കജ് ചൗധരി
- അനുപ്രിയ സിംഗ് പട്ടേല്‍
- ഡോ.സത്യ പാല്‍ സിംഗ് ഭാഗേല്‍
- രാജീവ് ചന്ദ്രശേഖര്‍
- ശോഭ കരന്ദലജെ
- ഭാനുപ്രതാപ് സിംഗ് വര്‍മ
- ദര്‍ശന വിക്രം ജര്‍ദോഷ്
- മീനാക്ഷി ലേഖി
- അന്നപൂര്‍ണ ദേവി
- എ നാരായണസ്വാമി
- കൗശല്‍ കിഷോര്‍
- അജയ് ഭട്ട്
- ബി എല്‍ വര്‍മ
- അജയ് കുമാര്‍
- ചൗഹാന്‍ ദേവുസിന്‍ഹ്
- ഭഗവന്ദ് ഖുബ
- കപില്‍ മോരീശ്വര്‍ പാട്ടീല്‍
- പ്രതിമ ഭൗമിക്
- ഡോ.സുഭാഷ് സര്‍ക്കാര്‍
- ഡോ.ഭഗവത് കിഷണ്‍റാവു കരാദ്
- ഡോ.രജികുമാര്‍ രഞ്ജന്‍ സിംഗ്
- ഡോ.ഭാരതി പ്രവീണ്‍ പവാര്‍
- ബിശേശ്വര്‍ ടുഡു
- ശന്തനു ഠാക്കൂര്‍
- ഡോ.മുഞ്ഞപാര മഹേന്ദര്‍ഭായ്
- ജോണ്‍ ബര്‍ള
- ഡോ.എല്‍ മുരുകന്‍
- നിതീഷ് പ്രമാണിക്