മാറുന്ന വ്യവസ്ഥിതിയും മനുഷ്യാവകാശങ്ങളും

കെ വി സുമിത്ര

ദേശീയ സർവ്വദേശീയ തലങ്ങളിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്ന് മനുഷ്യാവകാശങ്ങൾ ആണ്. എന്നാൽ, വ്യത്യസ്ത കാരണങ്ങളാൽ  അത് ഉപയോഗപ്പെടുത്തുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
 ഇന്ന് നാം ജീവിക്കുന്ന ലോകം കൂടുതൽ സുതാര്യവും പരസ്പരം ബന്ധിതമാണ് എന്നതിനാൽ സ്വന്തം അവകാശങ്ങളെയും കടമകളെയും സംബന്ധിച്ച് പൗരൻമാർക്ക് സമതുലിതമായ ഒരു ധാരണ ഉണ്ടായിരിക്കുന്നത് സർക്കാരിനും ജനങ്ങൾക്കും ഗുണകരമാണ്. അന്തസ്സുറ്റതും സ്വതന്ത്രവുമായ ജീവിതത്തിൻറെ തൽസമയ പദമാണ് മനുഷ്യാവകാശം എന്ന്  പറയാം. വർണ്ണം,  വംശം,  മതം, ദേശം, ലിംഗം, ഭാഷ മുതലായ ഓരോന്നും പരിഗണിക്കാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അന്തസ്സും എല്ലാ പൗരന്മാർക്കും ഉറപ്പാക്കുന്നതാണ് മനുഷ്യാവകാശത്തിൻറെ സാരം. മനുഷ്യാവകാശങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പരമാധികാരത്തിന്റെ  സമ്മാമോ  ഉദാരതയോ അല്ല അത് മനുഷ്യൻറെ ജന്മസിദ്ധമായ അവകാശമാണ്.
 മനുഷ്യാവകാശ പരിരക്ഷയുടെ ഇന്ത്യൻ അടിത്തറ നമ്മുടെ ഭരണഘടന തന്നെയാണ്. ഭരണഘടനയുടെ മൂല്യ വാചകം തന്നെ ഇന്ത്യയെന്ന സ്വാതന്ത്ര പരമാധികാര ജനാധിപത്യ സോഷ്യലിസ്റ്റ് മതനിരപേക്ഷ റിപ്പബ്ലിക്കിലെ പൗരന്മാരുടെ ജന്മാവകാശങ്ങളുടെ  പ്രഖ്യാപന രേഖയായോ വാചകമായോ കാണാം.
 ഇന്ത്യൻ നിയമവും മനുഷ്യാവകാശവും

ഭരണഘടനയ്ക്ക്  പുറമേ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ചില നിയമവ്യവസ്ഥകൾ കൂടി പരാമർശിക്കപ്പെട്ടത് ഉണ്ട്. അതിൽ പ്രധാനമായവ ചുവടെ ചേർക്കുന്നു
1. 1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമം. ദേശീയ തലത്തിലും സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ ചുമതലയുള്ള കമ്മീഷനുകൾ രൂപീകരിക്കാനും മനുഷ്യാവകാശ കോടതികൾ സ്ഥാപിക്കാനും ചെയ്യുന്നു
2.  പട്ടികജാതി-പട്ടികവർഗ സംരക്ഷണത്തിനായുള്ള കമ്മീഷനെയും ദേശീയ ന്യൂനപക്ഷ കമ്മീഷനെയും  രൂപീകരണത്തിനായി 1992 രൂപപ്പെടുത്തിയ നിയമങ്ങൾ
3.1990 ലെ വനിതാ കമ്മീഷൻ നിയമം
 4. 1955ലെ പൗരാവകാശ നിയമം
5. 1986-ലെ പരസ്യങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ചലച്ചിത്രങ്ങളിലും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് നിരോധിക്കുന്ന നിയമം
 6. 1961 നിർമ്മിക്കപ്പെട്ട 1983- 84 പരിഷ്കരിച്ച സ്ത്രീധന നിരോധന നിയമം.
ഇത്തരം നിയമങ്ങൾ നിലവിൽ വന്നെങ്കിലും ഇവയിൽ പ്രതിപക്ഷത്തിനും കൃത്യവും സൂക്ഷ്മവുമായ നിർവഹണ ഏജൻസികളോ നടപടിക്രമങ്ങളോ  രൂപപ്പെടുത്താൻ ഇന്നും കഴിഞ്ഞിട്ടില്ല. ആയതിനാൽ ഇവയിൽ പലതും കേവലം രേഖ തത്വങ്ങൾ മാത്രമായി അവശേഷിക്കുന്നു വ്യവസ്ഥിതിയിൽ പ്രത്യേകിച്ചും.
 1948 പത്താംതീയതി ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ച അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപന ആണ് ലോകത്താകമാനം ആയിട്ടുള്ള മനുഷ്യാവകാശ നിയമങ്ങളുടെ അടിസ്ഥാന രേഖ.   ഐക്യരാഷ്ട്ര പൊതുസഭ പ്രഖ്യാപിച്ച മനുഷ്യാവകാശങ്ങൾ എല്ലാം തന്നെ  ഇന്ത്യൻ ഭരണഘടനയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.  ലോകത്ത് എല്ലായിടത്തും ഏറ്റവും കൂടുതൽ മനുഷ്യാവകാശലംഘനം നടത്തുന്ന ഏജൻസി പൊലീസാണ് . പോലീസുമായി ബന്ധപ്പെട്ട് പ്രധാനമായിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങൾ നിരവധിയാണ്. അമിത ബപ്രയോഗം,  വ്യാജ ഏറ്റുമുട്ടൽ നിയമവിരുദ്ധമായ തിരച്ചിലുകൾ വ്യക്തികളുടെ സ്വത്ത്,  പണം,രേഖകൾ മറ്റു സാധനങ്ങൾ എന്നിവ കേടുവരുത്തുകയും വ്യക്തികളോട് പൗരുഷമായി പെരുമാറുകയും മൂന്നാം മുറ ആരോപണങ്ങൾ നിരവധിയാണ്. ഡി കെ ബസു / പശ്ചിമബംഗാൾ എന്ന കേസിലെ വിധി ന്യായത്തിൽ അറസ്റ്റ് ചെയ്യുകയും ചെയ്യുമ്പോൾ പോലീസ് അനുസരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട് .എന്നാൽ പലപ്പോഴും ഇവയൊന്നും പാലിക്കപ്പെടാറില്ല എന്നതാണ് സത്യം
തത്വ ചിന്തകനായ ബാർട്രൻഡ് റസ്സൽ പറഞ്ഞത് ഒരു ലോക ഭരണകൂടം വേണം എന്നാണ്. ലോക ഭരണകൂടം ഏതാണ്ട് നടപ്പിലായിരിക്കുന്നു. റസ്സൽ ഉദ്ദേശിച്ചതിൽ മനുഷ്യാവകാശങ്ങളുടെ സമകാലിക അവസ്ഥയും ഇതുതന്നെയാണ്.
ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം,  അർഹിക്കുന്ന നീതി കിട്ടാതെ ഇരിക്കുന്ന എന്നതാണ് . ഇവിടെ പ്രതിസ്ഥാനത്ത് സമൂഹവും വരുന്നുണ്ട്. നമ്മുടെ സമൂഹം ഇന്ന് വളരെയധികം മാറിയിരിക്കുന്നു ക്രൂരമായിരിക്കുന്നു. സമൂഹത്തിൻറെ സെൻസിബിലിറ്റി നഷ്ടപ്പെട്ടിരിക്കുന്നു ഒപ്പം അസഹിഷ്ണുതയും വർദ്ധിച്ചിരിക്കുന്നു ഈ പ്രതിസന്ധിയുടെ ഏറ്റവും വലിയ കാരണം നമുക്ക് ഒരു സാമൂഹ്യ ദർശനം ഇല്ല എന്നുള്ളതാണ് . കേരളത്തിൽ വ്യക്തികളെ ഉള്ളൂ. കമ്മ്യൂണിറ്റി ഇല്ല.
 ഇതാണ് സംസ്ഥാനത്തെ പ്രതിസന്ധിയുടെ ഒരു കാരണം.  പുതിയ കാലം സാമൂഹ്യമായ എല്ലാ കുഴപ്പങ്ങളും വർദ്ധിപ്പിക്കുന്ന കാലമാണ്. മനുഷ്യാവകാശം മാത്രമല്ല മനുഷ്യൻറെ നിലനിൽപ്പ് തന്നെ പലവിധത്തിൽ ചോദ്യം ചെയ്യപ്പെടുന്ന കാലം ഭരണകൂടഭീകരത അതിൻറെ എല്ലാ സീമകളെയും  ലംഘിച്ചു വന്നു കൊണ്ടിരിക്കുന്നു എന്നതിന് വാർത്തകൾ ദിനംപ്രതി കാണിച്ചു തരുന്നു. തങ്ങളുടെ  ക്രൂരതകൾ നിർബന്ധം തുടരുന്നതിന് വാർത്തകൾ വേറെയും വരുന്നു.  ജുഡീഷ്യറിയുടെ പങ്കു പോലും തെറ്റിദ്ധരിക്കപ്പെടുന്നു. സങ്കീർണമായ ഒരു സാംസ്കാരിക പരിസരത്തു നിന്നാണ് നാം ഇന്ന് മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കുന്നത്നു.
മനുഷ്യാവകാശം എന്നത് ഒരു സാമൂഹിക സാമ്പത്തിക സങ്കല്പം മാത്രമല്ല,  അതൊരു പ്രധാന രാഷ്ട്രീയ സങ്കല്പം കൂടിയാണ്. ഒരു  ജനാധിപത്യ വ്യവസ്ഥയെ ജനങ്ങളുടെ അവകാശങ്ങൾക്ക് സ്വാതന്ത്രങ്ങളും ശരിയായ മൂല്യം ഉണ്ടാകണമെങ്കിൽ അവർക്ക് അനുഭവിക്കാൻ ഉള്ള സാധ്യത കൂടി ഉണ്ടാവണം ഈ സാധ്യത നിലനിൽക്കുന്നു എന്നതാണ് ഇന്നത്തെ സമൂഹം നേരിടുന്ന കാതലായ  പ്രശ്നം.
സ്വജീവത്തോടൊപ്പം മറ്റുള്ളവരുടെ ജീവിതവും വളരെ പ്രധാനപ്പെട്ടതാണ് എന്ന ബോധ്യത്തോടെ ജാതി, വർണ്ണ ,മത – ലിംഗ, ദേശ ഭേദമില്ലാതെ എല്ലാവരുടെയും സന്തോഷത്തിന് പ്രാമുഖ്യം നൽകിയാവണം നമ്മുടെ ജീവിതം. വിശ്വ ശാന്തിയെന്ന മഹത്തായ സങ്കൽപ്പം സാധ്യമാവണമെങ്കിൽ പരസ്പര സഹവർത്തിത്വത്തിന്റെയും സമന്വയത്തിന്റെയും പാതയിൽ വ്യക്തികളും, സമൂഹവും , ഭരണകൂടങ്ങളും സന്നദ്ധ സംഘടനകളും  മനുഷ്യാവകാശത്തിലൂന്നിയ ക്ഷേമ പദ്ധതികളും , ബോധവൽക്കരണ പ്രവർത്തനങ്ങളും ഊർജിതമായ രീതിയിൽ നിർവ്വഹിക്കുവാൻ കാലം നമ്മോട് ആവശ്യം പെടുന്നുണ്ട്. നമ്മുടെ ജീവപരിസരങ്ങളിലെ സാമൂഹ്യവും, സാസ്കാരികവും, സാമ്പത്തികപരമായ അവശത മാറ്റി മാനുഷിക  നീതിബോധത്തിൽ അധിഷ്ഠിതമായ ഒരു സാമൂഹ്യക്രമം സൃഷ്ടിക്കുവാൻ നാം നമ്മുടെ ചുറ്റുപാടിനെയും , സഹജീവികളെയും കൂടുതൽ കൂടുതൽ അറിയാൻ ശ്രമിക്കുക. സംഘടിതമായ പ്രവർത്തനങ്ങളിലൂടെ മാനവിക ക്ഷേമത്തിനായ് നാം തയ്യാറാവുകയും അതിലൂടെ സമ്പൂർണ്ണ മാനവരാശിയുടെയും ജീവിതം മെച്ചപെടുത്താനും സാധിക്കും
Also read:  പൊളിച്ചെഴുതണം കേരളമോഡല്‍

Related ARTICLES

പത്താമത് ചാപ്റ്ററുമായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക! അറ്റ്ലാന്റയിൽ ആദ്യമായി മാധ്യമ കൂട്ടായ്മ!

അറ്റ്ലാന്റ: രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കക്ക് ഏറ്റവും പുതിയ ചാപ്റ്റർ അറ്റ്ലാന്റയിൽ രൂപീകൃതമായി. പ്രസിഡന്റ്

Read More »

ഗാന്ധിഭവന്‍ ; സോമരാജന്റെ ജീവകാരുണ്യ ചിന്തയില്‍ നിന്ന് നാമ്പെടുത്ത മഹാപ്രസ്ഥാനം

ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തപ്പെടുന്ന ആലംബഹീനരുടെ ഏറ്റവും വലിയ അഭയകേന്ദ്രമാണ് ഗാന്ധിഭവന്‍. മക്കള്‍ക്കുവേണ്ടാത്തവര്‍, അനാഥ ശി ശുക്കള്‍, രോഗപീഡിതര്‍, മാനസികാസ്വാസ്ഥ്യമുള്ളവര്‍… നിന്ദിതരും പീഡിതരുമായ എ ല്ലാവരെയും വാടകയ്‌ക്കെടുത്ത ചെറിയ വീട്ടിലേക്ക് സോമരാജന്‍ കൊണ്ടുവന്നു.

Read More »

മൃതദേഹങ്ങള്‍ സ്‌കൂളിലെത്തിച്ചു; കണ്ണീര്‍ക്കടലായി അക്ഷരമുറ്റം

കുട്ടികളുടെ അടക്കം ആറ് ചേതനയറ്റ മൃതദേഹങ്ങള്‍ മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ എത്തിച്ചപ്പോള്‍ ഒരു നാട് മുഴുവന്‍ ഈറനണിഞ്ഞു. ഉച്ചക്ക് രണ്ടരയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ സ്‌കൂളിലേക്ക് എത്തിച്ചത് കൊച്ചി: കുട്ടികളുടെ അടക്കം ആറ്

Read More »

‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍ ‘; റിട്ടയര്‍മെന്റ് ജീവിതം അരങ്ങില്‍ ആഘോഷമാക്കി ഗായത്രി ടീച്ചര്‍

റിട്ടയര്‍മെന്റിന് ശേഷം ഹരിപ്പാടുകാരി പ്രൊഫസര്‍ ഗായത്രി വിജയലക്ഷ്മി ചുവട്‌വച്ചത് ആ യിരങ്ങളുടെ മനസിലേക്കാണ്. അമ്പത്തിരണ്ടാം വയസ്സില്‍ ചിലങ്ക വീണ്ടുമണിഞ്ഞ് പ്രൊ ഫഷണല്‍ നര്‍ത്തകിയായി മാറിയ എന്‍ജിനീയറിങ് കോളേജ് റിട്ട. പ്രൊഫസര്‍ ഗായത്രി വിജയലക്ഷ്മിയുടെ കഥ

Read More »

അച്ഛന്റെ സ്‌കൂള്‍, പഠിപ്പിച്ചത് അമ്മ, ഒന്നാം റാങ്ക് കരസ്ഥമാക്കി മകള്‍

തെലുങ്കാനയില്‍ മലയാളിയുടെ സ്‌കൂളിന് നൂറുമേനിയുടെ വിജയത്തിളക്കം . ഇതേസ്‌കൂളില്‍ പഠിച്ച മകള്‍ക്ക് പത്താം ക്ലാസില്‍ ഒന്നാം റാങ്കിന്റെ മികവ് . പഠനത്തിലും പഠനേതര വിഷയങ്ങളിലും മിടുക്കിയായ സ്വാതി പ്രിയയ്ക്ക് ഡോക്ടറാകുകയാണ് ലക്ഷ്യം.  ഹൈദരാബാദ് : 

Read More »

നെരോലാക് മുതല്‍ പെപ്‌സി വരെ, കെകെ യുടെ ശബ്ദവിസ്മയത്തില്‍ പിറന്ന മൂവ്വായിരത്തിലേറെ പരസ്യഗാനങ്ങള്‍

ടെലിവിഷനില്‍ നിങ്ങള്‍ കേട്ട കോള്‍ഗേറ്റിന്റെയും ഹീറോ ഹോണ്ടയുടേയും നെരൊലാക് പെയിന്റേയും പെപ്‌സിയുടേയും എന്നു വേണ്ട എണ്ണിയാലൊടുങ്ങാത്ത പരസ്യ ഗാനങ്ങള്‍ കെകെയുടെ സ്വന്തം. പരസ്യഗാനങ്ങള്‍ അഥവാ ജിംഗിള്‍സ് മുപ്പതു സെക്കന്‍ഡില്‍ ദൃശ്യവും ശബ്ദവും ഇഴചേര്‍ന്ന ബ്രാന്‍ഡ്

Read More »

സ്ത്രീ ശബ്ദമായി ‘100 പ്ലസ് സ്പ്ലെന്‍ഡിഡ് വോയിസസ്’ ; ലോക സ്ത്രീകളുടെ സര്‍ഗാത്മക രചന

ലോകത്തെ പ്രമുഖ എഴുത്തുകാരികളുടെ രചനകളെ വിശകലനം ചെയ്യുന്ന ‘100 പ്ലസ് സ്പ്ലെന്‍ഡിഡ് വോയിസസ്’ വര്‍ത്തമാനകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പുസ്തകം. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട 127 വനിത എഴുത്തുകാരുടെ രചനകളെ ആസ്പദമാ ക്കി മലയാളിയായ ഗ്രീഷ്മയുടെ

Read More »

ഓര്‍മ്മയുണ്ടോ ഈ ഗോവിന്ദപിള്ളയെ; ‘പുസ്തകക്കടക്ക് പുനര്‍ജനിയാകുന്നു

തലസ്ഥാന നഗരിയിലെ ആദ്യപ്രസാധകന്‍ ചാല വിദ്യാവിലാസിനി ബുക്ക് ഡിപ്പോ ഉടമ പി ഗോവിന്ദപിള്ള ഓര്‍മ്മയായിട്ട് അരനൂറ്റാണ്ടാകുന്നു.അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം വി പുലമായ പരിപാടികളാണ് പി ഗോവിന്ദപിളള ഫൗണ്ടേഷന്‍ സംഘടിപ്പിച്ചിട്ടുള്ളത് തലസ്ഥാന നഗരിയിലെ ആദ്യപ്രസാധകന്‍ ചാല വിദ്യാവിലാസിനി

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »