കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി കോയമോന്‍(ഹൈദ്രോസ് കുട്ടി),മാറാട് കല്ലുവച്ച വീട്ടില്‍ നിസാ മുദ്ദീന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയത്.രണ്ടു പേരും ഒളിവി ലായിരുന്നതിനെ തുടര്‍ന്നാണ് വിധി വൈകിയത്
കോഴിക്കോട്:മാറാട് കലാപത്തില്‍ രണ്ടുപേര്‍ കുറ്റക്കാരാണെന്ന് മാറാട് പ്രത്യേക കോടതി കണ്ടെത്തി. 95-ാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി കോയമോന്‍ (ഹൈദ്രോസ് കുട്ടി),148-ാം പ്രതി മാറാട് കല്ലുവച്ച വീട്ടില്‍ നിസാമുദ്ദീന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയത്.ഇരുവര്‍ക്കുമുള്ള ശിക്ഷ നാളെ വിധിക്കും.
മാറാട് പ്രത്യേക കോടതി ജഡ്ജി അംബികയുടേതാണ് വിധി. രണ്ടു പേരും ഒളിവിലായിരുന്നതിനെ തുടര്‍ ന്നാണ് വിധി വൈകിയത്.നിസാമുദ്ദീനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. മുഹമ്മദ് കോയക്കെ തിരെ സ്ഫോടകവസ്തു നിരോധന നിയമപ്രകാരവും മതവൈരം വളര്‍ത്തല്‍ എന്നതിലും കുറ്റക്കാരനാണെ ന്ന് കണ്ടെത്തി.
ഇതില്‍ ഒളിവിലായിരുന്ന ഇരുവരെയും 2010 ലും 2011ലുമാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രത്യേക കേസാ യി എടുത്ത് ഇവരുടെ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു. കേസില്‍ 148 പ്രതികളാണ് ഉണ്ടായിരു ന്നത്. വിചാരണ നേരിട്ട 139 പ്രതികളില്‍ 63 പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു.