English മലയാളം

Blog

ldf

 

കണ്ണൂര്‍: തലശേരി നഗരസഭയില്‍ എല്‍ഡിഎഫിന് ആദ്യജയം. കോടിയേരി മമ്പള്ളിക്കുന്ന് 27ാം വാര്‍ഡില്‍ സിപിഐ എമ്മിലെ എ സിന്ധു എതിരില്ലാതെ വിജയിച്ചു. നിര്‍ദേശകന്റെ വ്യാജ ഒപ്പിട്ട പത്രിക കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശ്യാമള പിന്‍വലിച്ചതോടെയാണ് വിജയം. ഞായറാഴ്ച രാവിലെ നഗരസഭ റിട്ടേണിങ്ങ്ഓഫീസര്‍ മുമ്പാകെ എത്തിയാണ് പത്രിക പിന്‍വലിച്ചത്.

Also read:  കോവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍

മമ്പള്ളിക്കുന്ന് വാര്‍ഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വ്യാജ ഒപ്പിട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് നാമനിര്‍ദേശപത്രികയില്‍ ഒപ്പിട്ടതെന്ന് കാണിച്ച് ന്യൂമാഹി പൊലീസിലും റിട്ടേണിങ്ങ്ഓഫീസര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശനിയാഴ്ച പരാതി നല്‍കി. ആരാണ് ഒപ്പിട്ടതെന്ന് തനിക്കറിയില്ലെന്ന് സ്ഥാനാര്‍ഥിയും വ്യക്തമാക്കി.

Also read:  ജോസിനെ അംഗീകരിച്ച് എല്‍ഡിഎഫ്; ഔദ്യോഗിക പ്രഖ്യാപനം ആയി, എന്‍സിപിക്ക് ആശങ്ക

വ്യാജ ഒപ്പിട്ട് പത്രിക സമര്‍പ്പിച്ചതിന് സ്ഥാനാര്‍ഥിക്കെതിരെ കേസ് വരുമെന്ന് ഉറപ്പായതോടെയാണ് പത്രിക പിന്‍വലിച്ചത്. കഴിഞ്ഞ തവണ 578 വോട്ടിന് എല്‍ഡിഎഫ് വിജയിച്ച വാര്‍ഡാണിത്. 33 വാര്‍ഡായ പുന്നോല്‍ ഈസ്റ്റുകാരിയാണ് സ്ഥാനാര്‍ഥി ശ്യാമള. ബിജെപിക്കും മമ്പള്ളിക്കുന്നില്‍ സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല.

Also read:  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തത് 4230.78 കോടി രൂപ