വനംകൊള്ളക്കാര്‍ക്ക് ഏതു മുഖ്യമന്ത്രിയുടെ മേലായിരുന്നു സ്വാധീനമെന്ന് അന്നത്തെ തീയതിയും കലണ്ടറും വെച്ച് പി ടി തോമസ് കണ്ടുപിടിക്കട്ടെയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : മുട്ടില്‍ മരംമുറിയ്ക്കല്‍ കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങളുന്നയിച്ച പി ടി തോമസ് എംഎല്‍എയ്ക്ക് മുഖ്യമന്ത്രി പിണാ യി വിജയന്റെ മറുപടി. വനംകൊള്ളക്കാര്‍ നിസ്സാരക്കാര ല്ലെന്നും നേരത്തേ തന്നെ തട്ടിപ്പുകേസുകളില്‍ പ്രതികളായിരുന്നവരായിരുന്നുവെന്നും, അവരുടെ സ്വാധീനം ബോധ്യപ്പെടുത്താനാണ് നമ്മുടെ മുഖ്യമന്ത്രിയെ അവരുടെ മാംഗോ മൊബൈലിന്റെ ഉദ്ഘാടനത്തിനു ക്ഷണിച്ചതെന്നുമായിരുന്നു പിടി തോമസ് കഴിഞ്ഞ ദിവസം നടത്തിയ വിശദീ കരണം. ഉദ്ഘാടന വേദിയില്‍ വെച്ചു പോലീസ് അറസ്റ്റു ചെയ്തതുകൊണ്ട് മുഖ്യമന്ത്രിക്ക് ഉദ്ഘാടനം ചെയ്യേണ്ടിവന്നില്ലെന്നും തോമസ് പറഞ്ഞു.
എന്നാല്‍ ആ ആരോപണത്തിന് ശക്തമായ മറുപടിയാണ് മുഖ്യമന്ത്രി ഇന്ന് സഭയില്‍ നല്‍കിയത്. ‘2016 ഫെബ്രുവരി 29 നാണ് മാംഗോ ഫോണ്‍ കമ്പനി ഉടമകള്‍ അറസ്റ്റിലായത്. ഞാന്‍ അന്നു മുഖ്യമ ന്ത്രിയേ അല്ല. അന്നു മുഖ്യമന്ത്രി ആരായിരുന്നുവെന്നു ഞാന്‍ പറയേണ്ട കാര്യമില്ല. അത് എന്നെ ക്കൊണ്ടു പറയിക്കുന്നതില്‍ പി ടി തോമസിനു പ്രത്യേകമായ സന്തോഷമെന്തെങ്കിലും ഉണ്ടോ എന്ന് എനിക്കു നിശ്ചയമില്ല.’-മുഖ്യമന്ത്രി പറഞ്ഞു.
ഏതായാലും, ആ തട്ടിപ്പുകാരുടെ സ്വാധീനത്തിന്റെ വലയ്ക്കുള്ളില്‍ നില്‍ക്കുന്നത് താനല്ല. ഇന്നത്തെ മുഖ്യമന്ത്രിയല്ല അവരുടെ പരിപാടി ഉദ്ഘാ ടനം ചെയ്യാന്‍ ഏറ്റത്. ഏതു മുഖ്യമന്ത്രിയുടെ മേലായിരു ന്നു സ്വാധീനമെന്ന് അന്നത്തെ തീയതിയും കലണ്ടറും വെച്ച് പി ടി തോമസ് കണ്ടുപിടിക്കട്ടെ.-മുഖ്യമ ന്ത്രി മറുപടി നല്‍കി. സഭാതലം തെറ്റിദ്ധരിപ്പിക്കലിനുള്ള വേദിയാക്കുന്നത് അനുവദിക്കരുതെന്നും സഭാതലത്തെ ആ വിധത്തില്‍ ദുരുപയോഗിച്ചതിന് സഭയോട് പി ടി തോമസ് മാപ്പുപറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.











