മഹാരാഷ്ട്രയിലെ നാസികില്‍ ബസും ട്രക്കും കൂട്ടിയിച്ച് 10 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 6.30 ന് മുംബൈയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ നാസികിലെ സിന്നാര്‍ ടെന്‍സില്‍ വച്ചായിരുന്നു അപകടം
മുംബൈ : മഹാരാഷ്ട്രയിലെ നാസികില്‍ ബസും ട്രക്കും കൂട്ടിയിച്ച് 10 മരണം. സായ് ബാബ ഭക്തര്‍ സഞ്ച രിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ 6.30ന് മുംബൈയില്‍ നിന്ന് 180 കി ലോമീറ്റര്‍ അകലെ നാസികിലെ സിന്നാര്‍ ടെന്‍സില്‍ വച്ചായിരുന്നു അപകടം.
താനെ ജില്ലയിലെ അംബര്‍നാഥില്‍ നിന്ന് പുറപ്പെട്ട ബസ് അഹമ്മദ്നഗര്‍ ജില്ലയിലെ ക്ഷേത്രനഗരമായ ഷിര്‍ദിയിലേക്ക് പോവുകയായിരുന്നു. ഏഴ് സ്ത്രീകളും രണ്ട് ചെറിയ കുട്ടികളും ഒരു പുരുഷനുമാണ് മരണ പ്പെട്ടത്. പരുക്കേറ്റവരെ സിന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗു രുതരമാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ സംഭവത്തില്‍ ദുഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബാംഗങ്ങ ള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരുടെ ചികി ത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അപകടകാരണം വ്യക്ത മായിട്ടില്ല.