English हिंदी

Blog

virus

കോവിഡ് വന്നു പോകട്ടെ എന്ന് കരുതി നില്‍ക്കുന്നവരാണോ നിങ്ങള്‍? കോവിഡ് രോഗബാധി തരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യ ത്തില്‍ ജാഗ്രത കൈവിട്ടാല്‍ അപകടകരമായ സാഹചര്യത്തിലേക്ക് എത്തിപ്പെടാം. ചിലര്‍ കോവിഡിനെതിരെയുള്ള ജാഗ്രത കൈവിടുന്നെന്ന ആശങ്കയുണ്ട്. ആര്‍ക്കോ വേണ്ടി മാസ്‌ക്കുകള്‍ ധരിക്കുന്ന സമീപനമാണ് പലര്‍ക്കും. മുഖത്തു നിന്ന് മാസ്‌ക് താഴത്തി വെയ്ക്കുന്നവര്‍ ഇപ്പോഴും ഏറെയാണെന്നും കോവിഡ് നിസാരനല്ലെന്നും പറയു ക യാണ് ആലപ്പുഴ ടി. ഡി. മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ.ടി.കെ.സുമ.

കോവിഡ് 19 നിസാരക്കാരനല്ല
കോവിഡ് 19 മൂലം തീവ്രമായ അസുഖം ബാധിച്ചവരും മരണം സംഭവിച്ചവരും ധാരാളമുണ്ട്. ഈ ഘട്ടത്തിലെ കോവിഡ് അതിതീവ്രതയുള്ളതാണ്. വൈറസ് വളരെ വേഗം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരും. രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ ജാഗ്രതയും കരുതലും കൈവിടരുത്.

Also read:  ടയര്‍ പൊട്ടി കാര്‍ ബസിലിടിച്ചു; തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

കോവിഡ് വ്യാപന തീവ്രത
നിലവില്‍ മറ്റൊരാളിലേക്ക് അതിവേഗം പടരുന്ന അവസ്ഥയിലാണീ വൈറസ്. പകര്‍ന്നു കഴിഞ്ഞാ ല്‍ അതിതീവ്രമായി ശ്വാസകോശത്തിലെ ഓക്‌സിജന്റെ അളവ് താഴുക, ന്യൂമോണിയ ബാധിക്കുക തുടങ്ങി മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണ് നിലവിലുള്ളത്.

രോഗ ബാധയേല്‍ക്കാന്‍ പ്രായം ഒരു ഘടകമല്ല
എല്ലാവരുടെയും ധാരണയാണ് ചെറുപ്പക്കാരെ അസുഖം ബാധിക്കില്ലെന്നത്. പ്രായമായവര്‍ക്കും മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കും മാത്രമേ കോവിഡ് 19 പിടിപെടൂ എന്ന ധാരണ തെറ്റാണ്. പ്രായഭേദ മി ല്ലാതെ എല്ലാവരെയും വൈറസ് ബാധിക്കും. 30 വയസ്സില്‍ താഴെയുള്ള ഒരുപാടു പേര്‍ക്ക് ഇതിനോ ടകം ഗുരുതരമായ അസുഖം പിടിപെട്ടിട്ടുണ്ട്. മരണം സംഭവിക്കുന്നവരിലും ചെറുപ്പക്കാരുടെ എ ണ്ണം വളരെ വലുതാണ്.

Also read:  പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 24കാരന് 62 വര്‍ഷം കഠിന തടവ്

മരണ നിരക്ക് ഉയര്‍ന്ന തന്നെ
ജനിതകമാറ്റം വന്ന വൈറസ് തീവ്രമായ രോഗവസ്ഥയാണ് പടര്‍ത്തുന്നത്. ഗുരുതരമായ ശ്വാസകോ ശ രോഗം, ന്യുമോണിയ തുടങ്ങി മരുന്നുകള്‍ പോലും ഫലപ്രദമാകാതെ മരണത്തിലേക്ക് എത്തുന്ന അവസ്ഥയിലേക്കാണ് ഇപ്പോള്‍ പോയ്‌ക്കോണ്ടിരിക്കുന്നത്. ചിലര്‍ രോഗബാധിതനായാലും വീടുകളി ല്‍ നിന്നും ആശുപത്രിയിലേക്ക് പോകാന്‍ മടിക്കുന്നുണ്ട്. പെട്ടെന്നു അസുഖം മൂര്‍ച്ചിക്കുന്ന അവ സ്ഥയിലും ആളുകള്‍ മരണത്തിലേക്ക് എത്തിപെടുകയാണ്. പൂര്‍ണ്ണ ആരോഗ്യത്തിലുള്ളവരെ പോലും കോവിഡ് 19 ഗുരുതര അവസ്ഥയിലേക്കാണ് എത്തിക്കുന്നത്.

രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു
വൈറസിന്റെ പകര്‍ച്ച വളരെ വേഗത്തിലാണ്. പുറത്തേക്ക് പോയ ആളില്‍ നിന്നും കുടുംബത്തി ലേക്കും അവിടെ നിന്നും പലരിലേക്കും അതിവേഗമാണ് വൈറസ് പടരുന്നത്. ഒരു വര്‍ഷത്തി ലേ റെയായി സര്‍ക്കാരും, ആരോഗ്യ പ്രവര്‍ത്തകരും, വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളും വിശ്രമമി ല്ലാതെ ഈ വൈറസിന് പിന്നാലെയാണ്. സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിട്ടും കണ്മുന്നില്‍ ആളുകള്‍ മരിക്കുന്ന അവസ്ഥ കണ്ട് മാനസികമായും ശാരീരികമായും തളരുന്ന അവസ്ഥയിലാണ് ഓരോ ആരോഗ്യപ്രവര്‍ത്തകനും. ആളുകള്‍ സുരക്ഷ മാര്‍ഗ്ഗങ്ങള്‍ കൃത്യമായി സ്വീകരിച്ചി രുന്നെങ്കി ല്‍ രോഗികളുടെ എണ്ണതില്‍ ഇത്ര വര്‍ദ്ധനവ് ഉണ്ടാകില്ലായിരുന്നു.

Also read:  കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ;വിവിധ ജില്ലകളിൽ അലർട്ട്

അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക. രണ്ടു മാസ്‌ക് ധരിക്കുക. യാത്രകളും ആഘോഷങ്ങളും ഒഴിവാക്കി സ്വയം സുരക്ഷിതരാകുക. ഇതിലൂടെ മാത്രമേ രോഗം പകരുന്നത് കുറയ്ക്കാന്‍ നമുക്ക് സാധിക്കു.