നികുതി കുറയ്ക്കണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളില്‍ പരിഹാരം കാണുന്നതിന് തിയറ്റര്‍ ഉടമകളുടെ പ്രതിനിധികള്‍ വെള്ളിയാഴ്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം:കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറക്കുന്നു. തിങ്കളാഴ്ച മുത ല്‍ സംസ്ഥാനത്തെ മുഴുവന്‍ തിയറ്ററുകളും തുറന്നുപ്രവര്‍ത്തി ക്കുമെന്ന് തിയറ്റര്‍ ഉടമകള്‍ അറിയിച്ചു. മള്‍ട്ടിപ്ലക്സ് അടക്കം മുഴുവന്‍ തിയറ്ററുകളും തുറക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇന്ന് ചേര്‍ന്ന തിയറ്റര്‍ ഉടമ കളുടെ യോഗത്തിലാണ് 25ന് പ്രദര്‍ശനം ആരംഭിക്കാന്‍ തീരുമാനമായത്. നികുതി കുറയ്ക്കണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളില്‍ പരിഹാരം കാണുന്നതിന് തിയറ്റര്‍ ഉടമകളുടെ പ്രതിനിധികള്‍ വെ ള്ളിയാഴ്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി കൂടിക്കാഴ്ച നടത്തും.
ഈ മാസം 25 മുതല്‍ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.പകുതി സീറ്റുകളില്‍ ആളുകളെ ഇരുത്തി തിയറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാ നാണ് അനുമതി നല്‍കിയത്. എന്നാല്‍ തിയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു.നികുതി കുറയ്ക്കണമെന്നത് ഉള്‍ പ്പെടെ വിവിധ ആവശ്യ ങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചാല്‍ മാത്രമേ തിയറ്റുകള്‍ തുറക്കുകയുള്ളൂ എന്ന നില പാടിലായിരുന്നു തിയറ്റര്‍ ഉടമകള്‍. എന്നാല്‍ തിയറ്റര്‍ തുറക്കുന്നതുമായി മുന്നോട്ടു പോകാനാണ് തിയറ്റര്‍ ഉടമകള്‍ തീരുമാനിച്ചത്. അതിനിടെ പ്രശ്നങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കഴിയുമെ ന്നും തിയറ്റര്‍ ഉടമകള്‍ കരുതുന്നു.
മരക്കാര്‍,ആറാട്ട് അടക്കമുള്ള ചിത്രങ്ങള്‍ തിയറ്ററില്‍ തന്നെ പ്രദര്‍ശനത്തിനെത്തും. തിയറ്ററുകള്‍ തുറ ക്കുന്നതിനുമുന്നോടിയായി 22ന് ഉടമകള്‍ സര്‍ക്കാരുമായി ചര്‍ച്ച നട ത്തും. എന്നാല്‍, നികുതി ഇളവ് അട ക്കമുള്ള ആവശ്യങ്ങള്‍ തിയറ്റര്‍ ഉടമകള്‍ സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നെങ്കിലും അനുകൂല നടപടിയു ണ്ടായിട്ടില്ല. വിനോദ നികുതി ഇളവ്, വൈദ്യുതി ഇളവ്, കെട്ടിട നികുതി ഇളവ് അടക്കമുള്ളവയാണ് ഉടമ കള്‍ ആവശ്യപ്പെട്ടത്. പകുതിപ്പേര്‍ക്കു മാത്രമായിരിക്കും പ്രവേശനം. ജീവനക്കാരും പ്രേക്ഷകരും രണ്ട് ഡോസ് വാക്സിനെടുക്കുകയും വേണം.











