Web Desk
ഗല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിന് ദിവസങ്ങള്‍ക്ക് ശേഷം ചെെന തടഞ്ഞുവെച്ച പത്ത് ഇന്ത്യന്‍ സെെനികരെ വിട്ടയച്ചു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന യുദ്ധത്തിനു ശേഷം സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനായി ഇരുരാജ്യങ്ങളും
തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് മോചനം. അതേസമയം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇരുസേനയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ഗല്‍വാന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ചര്‍ച്ച നടത്തുക. കഴിഞ്ഞ ദിവസം നടന്ന് ചര്‍ച്ചയിലെ ധാരണ പ്രകാരമാണ് ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തുക. അതിര്‍ത്തിയിലെ തര്‍ക്ക മേഖലയില്‍ നിന്നും ചെെനീസ് സെെന്യത്തെ പിന്‍വലിക്കണമെന്നും ടെന്‍റുകള്‍ മാറ്റണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം.